‘ഇതില്‍ കൂടുതല്‍ സഹിക്കാൻ വയ്യ’: നടി ശ്രീലേഖ മിത്ര ഫേസ്ബുക്ക് ഉപേക്ഷിച്ചു

ഞാൻ കുറച്ച്‌ ദിവസത്തേക്ക് ഫേസ്ബുക്ക് അണ്‍ഇൻസ്റ്റാള്‍ ചെയ്യുന്നു.

ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിലൂടെ വാർത്തകളിൽ ഇടം നേടിയ ബംഗാളി നടി ശ്രീലേഖ മിത്ര കുറച്ച്‌ ദിവസത്തേക്ക് ഫേസ്ബുക്ക് ഉപേക്ഷിക്കുന്നുവെന്ന് അറിയിച്ചു. താൻ വളരെ സെൻസിറ്റീവായ വ്യക്തിയാണെന്നും ഇതില്‍ കൂടുതല്‍ സഹിക്കാൻ ആകില്ലെന്നും ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു. തനിക്കിപ്പോള്‍ ഒന്നും ഇഷ്ടമല്ലെന്നും ചില കാര്യങ്ങളിലെ അജ്ഞത തന്നെ വല്ലാതെ തളർത്തുന്നു. എന്നെ ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും ശ്രീലേഖ കുറിച്ചു.

താരത്തിന്റെ കുറിപ്പ് ഇങ്ങനെ,

ഞാൻ കുറച്ച്‌ ദിവസത്തേക്ക് ഫേസ്ബുക്ക് അണ്‍ഇൻസ്റ്റാള്‍ ചെയ്യുന്നു. ജന്മദിന പാർട്ടി, ആശംസകള്‍, എനിക്കിപ്പോള്‍ ഒന്നും ഇഷ്ടമല്ല… ഞാനൊരു സെൻസിറ്റീവായ ആളാണ്, അതുകൊണ്ടാണ് ഞാനൊരു ആർട്ടിസ്റ്റ് സെലിബ്രിറ്റി അല്ലാതായതും…. ഇത്രയും സ്‌ട്രെസ് ചെയ്യാൻ പറ്റില്ല…എല്ലായിടത്തും അജ്ഞത എന്നെ തളർത്തുന്നു, എനിക്ക് കുറച്ച്‌ ദിവസങ്ങള്‍ ഒഴിവ് വേണം. ഇത് .. എന്നെ ബന്ധപ്പെടാൻ ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്…

read also: ‘ഫെഫ്ക എന്നാല്‍ ഉണ്ണികൃഷ്ണൻ എന്നല്ല, നയരൂപീകരണ സമിതിയില്‍ നിന്ന് പുറത്താക്കണം’: സംവിധായകൻ ആഷിഖ് അബു

ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പർശിച്ചു എന്ന് കാണിച്ച് സംവിധായകൻ രഞ്ജിത്തിനെതിരെ ശ്രീലേഖ കൊച്ചി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കി. 2009- 10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാൻ എത്തിയപ്പോള്‍ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖയുടെ ആരോപണം. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റില്‍ വച്ചാണ് അതിക്രമം നടന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

Share
Leave a Comment