GeneralLatest News

ഒറ്റപ്പെട്ടതല്ല, ഇത്രയും സ്ത്രീകൾ പരാതി പറഞ്ഞെങ്കിൽ അതിൽ വസ്തുതയുണ്ടാകും, തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്- അൻസിബ

കൊച്ചി: മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും ചൂഷണങ്ങളും സംബന്ധിച്ച വെളിപ്പെടുത്തലുകൾ അടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ കേരളത്തിൽ വലിയ വിവാദം പുകയുകയാണ്. സിനിമാ മേഖലയിൽ തങ്ങൾ നേടിട്ട ലൈം​ഗികാതിക്രമങ്ങളും വിവേചനങ്ങളും സംബന്ധിച്ച് നിരവധി നടിമാർ കമ്മീഷന് മൊഴി നൽകിയിരുന്നു. ഇപ്പോഴിതാ റിപ്പോർട്ട് ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉത്തരവാദിത്തപ്പെട്ടവർ വേട്ടക്കാരുടെ പേരുകൾ പുറത്തുവിടണമെന്നും പറയുകയാണ് അമ്മ’ എക്സിക്യൂട്ടീവ് അംഗവും നടിയുമായ അൻസിബ ഹസൻ.

വേട്ടക്കാർ ആരായാലും പേരുകൾ പുറത്ത് വരണമെന്നും അഴിയ്ക്കുള്ളിൽ ആകണമെന്നും അൻസിബ ഹസൻ പറഞ്ഞു. ബംഗാളി നടിയുടെ ആരോപണത്തിൽ ഇരയുടെ ഒപ്പം നിൽക്കുമന്നും തെളിവുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി വേണമെന്നും അൻസിബ പറഞ്ഞു. കൃത്യമായ തെളിവുണ്ടെങ്കിൽ ആരായാലും ശക്തമായ നടപടിയെടുക്കണമെന്ന് അൻസിബ പ്രതികരിച്ചു.

ഇരയുടെ കൂടെ നിൽക്കണമെന്ന് മാത്രമേ ചിന്തിക്കുകയുള്ളുവെന്നും അൻസിബ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്രയും സ്ത്രീകൾ പരാതി പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ വസ്തുതയുണ്ടാകും. റിപ്പോർട്ട് ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉത്തരവാദിത്തപ്പെട്ടവർ വേട്ടക്കാരുടെ പേരുകൾ പുറത്തുവിടണമെന്നും അൻസിബ കൂട്ടിച്ചേര്‍ത്തു. തൊഴിലിടത്ത് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മോശം മെസേജ് അയച്ചൊരാൾക്ക് ചുട്ട മറുപടി കൊടുത്തു. മറുപടിയിൽ വിഷയം അവസാനിപ്പിച്ചുവെന്നും പരാതിപ്പെടാൻ പോയില്ലെന്നും അൻസിബ കൂട്ടിച്ചേര്‍ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button