GeneralLatest News

ആമേൻ നടൻ നിർമ്മൽ ബെന്നി അന്തരിച്ചു

‘ആമേൻ’ സിനിമയിലൂടെ ശ്രദ്ധേയനായ നിർമ്മൽ ബെന്നി ( 37 ) അന്തരിച്ചു. മരണകാരണം ഹൃദയാഘാതമെന്നാണ് പ്രാഥമിക സംശയം. തൃശൂർ ചേർപ്പിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ നിർമ്മലിനെ ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കകം തന്നെ അന്ത്യം സംഭവിക്കുകയായിരുന്നു

സ്റ്റേജ് ഷോകളിലൂടെ സിനിമയിലെത്തിയ നിർമ്മൽ ഹാസ്യതാരമായി ശ്രദ്ധനേടിയിരുന്നു. ടാ തടിയാ, ആമേൻ, ദൂരം തുടങ്ങിയവയാണ് നിർമ്മൽ അഭിനയിച്ച പ്രധാന സിനിമ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിലെ കൊച്ചച്ചന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

shortlink

Post Your Comments


Back to top button