General

നായികയുടെ പാട്ട് സൂപ്പർ ഹിറ്റ്! വിനീത് ശ്രീനിവാസൻ ആലപിച്ച ‘ തെളിവാനമേ’ എന്ന പാട്ടെഴുതിയത് നായിക രഞ്ജിത മേനാൻ

പാടുന്ന നായികമാർ ഇഷ്ടം പോലെയുണ്ട് നമ്മുടെ സിനിമയിൽ. എന്നാൽ പാട്ടെഴുതുന്ന നായികമാരെ മഷിയിട്ട് നോക്കിയാൽ പോലും കണ്ടെന്ന് വരില്ല. പ്രദർശനത്തിനൊരുങ്ങുന്ന മനോരാജ്യം എന്ന ചിത്രത്തിലൂടെ പാട്ടെഴുതുന്ന നായിക എന്ന പെരുമ സ്വന്തമാക്കുകയാണ് രഞ്ജിതമേനോൻ ‘. മണിയറയിലെ അശോകൻ, സാജൻ ബേക്കറി സിൻസ് 1962, പത്രോസിൻ്റെ പടപ്പുകൾ എന്നീ സിനിമകളിലൂടെയും പോച്ചർ എന്ന വെബ് സീരീസിലൂടെയും ശ്രദ്ധേയയായ രഞ്ജിത മേനോൻ മനോരാജ്യത്തിൽ നിഖിൽ സാനിൻ്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ”തെളിവാനമേ” എന്ന പാട്ടെഴുതിയത് യാദൃശ്ചികമായാണ്.

” പഠിച്ചത് ഫങ്ഷണൽ ഇംഗ്ലീഷും എം.ബി എ ഇൻ ടൂറിസവുമൊക്കെയാണെങ്കിലും ഞാൻ പത്താം ക്ലാസ് വരെ മലയാളം മീഡിയത്തിലാണ് പഠിച്ചത്. വീട്ടിലെല്ലാവർക്കും മലയാളം എഴുതാനും വായിക്കാനും അറിയണമെന്നത് അച്ഛന് നിർബന്ധമുള്ള കാര്യമായിരുന്നു. മലയാളം പുസ്തകങ്ങൾ വായിക്കാനും അച്ഛൻ പ്രേരിപ്പിച്ചിരുന്നു. കുട്ടിക്കാലം തൊട്ടേ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്ന ശീലം അങ്ങനെ വന്നതാണ്. ” രഞ്ജിത മേനോൻ പറയുന്നു.

ഗോവിന്ദ് പത്‌മസൂര്യയുടെ പ്രോത്സാഹനം ‘ മനോരാജ്യത്തിൽ ഗോവിന്ദ് പത്‌മസൂര്യ എന്ന ജി.പി യാണ് രഞ്ജിതമേനോൻ്റെ നായകൻ’ രഞ്ജിത അത്യാവശ്യം എഴുതുമെന്ന കാര്യം ജി.പിയ്ക്ക് അറിയാമായിരുന്നു ജി.പിയുടെ മ്യൂസിക്ക് കമ്പനിക്ക് വേണ്ടിയാണ് തെളിവാനമേ എന്ന പാട്ടെടുതിയത്. പിന്നീട് മനോരാജ്യത്തിൽ പ്രെമോ സോംഗ് ആയി ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ആസ്ട്രേലിയയിൽ മനോരാജ്യത്തിൻ്റെ ചിത്രീകരണം തുടങ്ങിയ ശേഷം ഒരു ഗാനം കൂടി ആവശ്യമായി വരികയും പുതിയ ഒരു പാട്ട് ഒരുക്കാനുള്ള സമയക്കുറവ് മൂലം പ്രൊമോ സോംഗ് പ്രധാന ഗാനമാക്കാൻ സിനിമയുടെ രചയിതാവും സംവിധായകനുമായ റഷീദ് പാറയ്ക്കൽ തീരുമാനിക്കുകയായിരുന്നു.

പാട്ട് പാടാൻ വന്ന വിനീത് ശ്രീനിവാസൻ പാട്ടിലെ ഒരു വരിയിൽത്തന്നെ എത്ര വാക്കുകളാണെന്ന് തമാശ പറഞ്ഞ് ചിരിച്ചത് രഞ്ജിതയ്ക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ആസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ മിയ എന്ന കഥാപാത്രത്തെയാണ് മനോരാജ്യത്തിൽ രഞ്ജിത മേനോൻ അവതരിപ്പിക്കുന്നത്. ടൈറ്റിൽ റോൾ അവതരിപ്പിക്കുന്ന നായികാ പ്രാധാന്യമുള്ള സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുന്നു. ആഗസ്റ്റ് മുപ്പതിനാണ് മനോരാജ്യം തിയേറ്ററുകളിലെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button