പ്രണയം. അത് നാം ഉദ്ദേശിക്കുന്നതിലുമപ്പുറമുള്ള ഒരു വികാരമാണ്. ആണും പെണ്ണും മാത്രം – അവർക്കിടയിൽ പ്രതിസന്ധികൾ ഏറെ കടന്നുവരും. സാമ്പത്തികം, ജാതി മത വകഭേദങ്ങൾ .
ഇതിൽ ഓരോന്നിനുംനും അതിൻ്റേതായ പിൻബലങ്ങൾ ഉണ്ടാകും. പക്ഷെ ഒരുമിക്കാൻ തീരുമാനിച്ചവരുടെ മുന്നിൽ ഇതൊന്നും പ്രശ്നമല്ല. അത്തരത്തിലൊരു ഹൃദയഹാരിയായ പ്രണയ കഥ പറയുന്ന ചിത്രമാണ് ഹാൽ. നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ട് പുരോഗമിക്കുന്നു
പ്രണയം, പ്രായത്തിൻ്റെ നെഗളിപ്പനേക്കാൾ വ്യക്തമായ ചില നിലപാടുകൾക്കും, ഗൗരവമുള്ള കാഴ്ച്ചപ്പാടുകൾക്കും അനുസരിച്ചായിരിക്കണമെന്ന് കാലിക പ്രാധാന്യ മുള്ള വിഷയങ്ങൾ കൂടി കോർത്തിണക്കി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.
ഇതാണ് ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നതും.
മലബാർ പശ്ചാത്തലത്തിലൂടെ യാണ് ഈ ചിത്രത്തിൻ്റെ അവതരണം. ജെ.വി.ജെ. പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ്ഈ ചിത്രം നിർമ്മിക്കുന്നത്. സലിം അഹമ്മദ്, ജീത്തു ജോസഫ് തുടങ്ങിയ പ്ര മുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു കൊണ്ടാണ് വീര സംവിധാന രംഗത്തെത്തുന്നത്.
കോഴിക്കോട് നഗരത്തിൽ റാപ്പ് മ്യൂസിക്കുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഒരു മ്യൂസിക്ക് ഗ്രൂപ്പിലെ പ്രധാനിയാണ് ആസിഫ്. ഒരു മ്യൂസിക്ക് പ്രോഗ്രാമിനിടയിൽ കണ്ടുമുട്ടിയ ഒരു പെൺകുട്ടിയുമായി ആസിഫിനുണ്ടാകുന്ന പ്രണയമാണ് സംഭവ ബഹുലമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഇവിടെ ഷെയ്ൻ നിഗം ആസിഫിനെ ഭദ്രമാക്കുന്നു.
പ്രേക്ഷകർക്കിടയിൽ ഏറെ ജനസമ്മിതിയുള്ള ഷെയ്ൻ നിഗത്തിന് ഏറെ തിളങ്ങാൻ കഴിയുന്ന ഒരു കഥാപാത്രം തന്നെയായിരിക്കും ഇതിലെ ആസിഫ്. പ്രശസ്ത തെലുങ്കു നടി വൈദ്യാ സാഷിയാണ് ഈ ചിത്രത്തിലെ നായിക. മമ്മൂട്ടി നായകനായി അഭിനയിച്ച ഏജൻ്റ് എന്ന തെലുങ്കു ചിത്രത്തിലെ നായിക കൂടിയാണ് വൈദ്യ. ബോളിവുഡ്ഡിലും അരങ്ങേറിയ വൈദ്യയുടെ ആദ്യ മലയാള ചിത്രം കൂടിയാണിന്ന്.
ജോണി ആൻ്റെണി , സുരേഷ് കൃഷ്ണ, സംഗീത (ചിന്താവിഷ്ടയായ ശ്യാമള ഫെയിം) മനോജ് കെ.യു.മധുപാൽ,, രവീന്ദ്രൻ, നിയാസ് ബക്കർ, നിഷാന്ത് സാഗർ, അബിൻ വിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, ദിനേശ് പണിക്കർ, മഞ്ജഷ കോലോത്ത്, ശ്രീധന്യ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
ഓർഡിനറി, മധുര നാരങ്ങാ ,ശിക്കാരി ശംഭു , തോപ്പിൽ ജോപ്പൻ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച നിഷാദ് കോയയുടേതാണ് തിരക്കഥ.
സംഗീത പ്രാധാന്യമേറിയ ഈ ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.വി. നന്ദഗോപാലാണ്.
രവിചന്ദ്രനാണ് ഛായാഗ്രാഹകൻ.
കലാസംവിധാനം – പ്രശാന്ത് മാധവ്
മേക്കപ്പ് – അമൽ.
കോസ്റ്റ്യും – ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനീഷ് ഭാർഗവൻ
അസ്സോസ്സിയേറ്റ് ഡയറക്ട ടേർസ് –
പ്രവീൺ വിജയ്. പ്രകാശ്. ആർ. നായർ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്.അബിൻ എടവനക്കാട്
പ്രൊഡക്ഷൻ കൺട്രോളർ .ബിജു പി. കെ
വലിയ മുതൽമുടക്കിൽ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകുക
വാഴൂർ ജോസ്.
ഫോട്ടോ-അമീൻ.
Post Your Comments