GeneralLatest NewsMollywoodNEWSSongsVideosWOODs

വമ്പന്മാരായ്………….. ഭരതനാട്യം ലിറിക് വീഡിയോ സോംഗ് പുറത്തുവിട്ടു

ലിനി മറിയം ഡേവിഡ്, അനുപമാ നമ്പ്യാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്

വൈക്കം വിജലക്ഷ്മിയുടെ കൗതുകകരമായ ആലാപനത്തിലൂടെ ശ്രദ്ധയാകർഷിച്ച ഭരതനാട്യം എന്ന സിനിമയിലെ ‘വമ്പന്മാരായ്..’ എന്ന ഗാനം പുറത്തു വിട്ടിരിക്കുന്നു. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.

വരികളിലും, ഈണത്തിലും, ആലാപനത്തിലുമെല്ലാം രാകച്ചും വ്യത്യസ്ഥമായ ഒരു ഗാനമായിരിക്കുമിത്. സംഗീതപ്രേമികൾക്ക് എന്നും നെഞ്ചോടു ചേർത്തു വക്കാനും പാടാനുമൊക്കെ സാഹചര്യമൊരുക്കുന്ന ഈ ഗാനം ‘ഏറെ വൈറലാകാൻ സാദ്ധ്യതയുള്ളതാണ്.

read also: പ്രതിഭാ ട്യൂട്ടോറിയൽസ് : ട്രയിലർ പ്രകാശനവും സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനവും ആഗസ്റ്റ് പതിനേഴിന്

മനു മഞ്ജിത്ത് രചിച്ച്, സാമുവൽ എബി ഈണമിട്ടതാണ് ഈ ഗാനം . തോമസ് തിരുവല്ലാ പിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സൈജുക്കുറുപ്പ് എൻ്റർ ടൈൻമെൻ്റിൻ്റെ ബാനറിൽ ‘ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാ നമ്പ്യാർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സൈജുക്കുറുപ്പ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ സായ്കുമാർ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കലാരഞ്ജിനി, സോഹൻ സീനുലാൽ, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ ,നന്ദു പൊതുവാൾ, സലിം ഹസൻ, സ്വാതി ദാസ് പ്രഭു, ദിവ്യ.എം.നായർ, ശീജാ രവി, ശ്രുതി സുരേഷ് എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം – ബബിലുഅജു.
എഡിറ്റിംഗ് – ഷഫീഖ് വി.ബി.
കലാസംവിധാനം – ബാബു പിള്ള.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സാംസൺ സെബാസ്റ്റ്യൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – അനിൽ കല്ലാർ, ജോബി ജോൺ.
പ്രൊഡക്ഷൻ കൺട്രോളർ — ജിതേഷ് അഞ്ചുമന.
നിർമ്മാണ പ്രവർത്തന ങ്ങൾ പൂർത്തിയായ ഈ ചിത്രം ആഗസ്റ്റ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button