GeneralLatest NewsMollywoodNEWSWOODs

മലയാളത്തിലെ ആദ്യ ഗയിം ത്രില്ലർ സിനിമയായ ബസൂക്ക – ടീസർ പ്രകാശനം ചെയ്തു

നവാഗതനായ ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം

വ്യത്യസ്ത വേഷങ്ങളിലൂടെയും ഭാവങ്ങളിലൂടെയും മെഗാ സ്റ്റാർ മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിക്കുവാൻ എത്തുന്ന ചിത്രമായ ബസൂക്കയുടെ ഒഫീഷ്യൽ ടീസർ പ്രകാശനം ചെയ്തിരിക്കുന്നു. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് പതിനഞ്ച് ദിനത്തിലാണ് ടീസർ പ്രകാശനം നടത്തിയിരിക്കുന്നത്.

നവാഗതനായ ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ ഗയിം ത്രില്ലർ സിനിമയാണ്. തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മമ്മൂട്ടിയുടെ കഥാപാത്രം ഏറെ കൗതുകം നിറഞ്ഞതായിരിക്കും.. പാൻ ഇൻഡ്യൻ വിഭാഗത്തിൽപ്പെടുത്താവുന്നഈ ചിത്രത്തിൻ്റെ ചിത്രത്തിൻ്റെ ഓരോ ഘട്ടത്തിലും സസ്പെൻസും, ഉദ്വേഗവും നിലനിർത്തിക്കൊണ്ടാണ് അവതരണം.

വ്യത്യസ്തമായ പ്രമേയവുമായി വരുന്ന ഈ ചിത്രം പുതിയൊരു ദൃശ്യാനുഭവം തന്നെ സമ്മാനിക്കുമെന്നതിൽ സംശയമില്ല. മമ്മൂട്ടിക്കു പുറമേ ഗൗതം വാസുദേവ മേനോൻ ഈ ചിത്രത്തിൽ മറ്റൊരു മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു സിദ്ധാർത് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ് സുമിത് നേവൽ (ബ്രിഗ് ബി ഫെയിം), ദിവ്യാപിള്ള, ഐശ്യര്യാ മേനോൻ, സ്ഫടികം ജോർജ്ജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സംഗീതം – മിഥുൻ മുകുന്ദ്.
ഛായാഗ്രഹണം.. നിമേഷ് രവി.
എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള
കലാസംവിധാനം – അനീസ് നാടോടി.

മേക്കപ്പ്- ജിതേഷ് പൊയ്യ.
കോസ്റ്റ്യും ഡിസൈൻ-സമീരാ
സനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുജിത്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – ഷെറിൻ സ്റ്റാൻലി,, പ്രതാപൻ കല്ലിയൂർ
പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ.

കൊച്ചി, പാലക്കാട്, കോയമ്പത്തൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഓണക്കാലത്ത് പ്രദർശനത്തിനെ
ത്തുന്നു.
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button