GeneralLatest NewsMollywoodNEWSWOODs

താൻ വീട്ടുകാരറിയാതെ ഒളിച്ചോടി വരുന്നതാണോ? കൗതുകം നിറച്ച് മിസ്റ്റർ ആന്റ് മിസ്സിസ് ബാച്ച്ലർ ടീസർ പുറത്ത്

ദീപുകരുണാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിസ്റ്റർ ആന്റ് മിസ്സിസ് ബാച്ച്ലർ

താൻ വീട്ടുകാരറിയാതെ
ഒളിച്ചോടി വരുന്നതാണോ?
നമ്മടെ കല്യാണപ്പെണ്ണല്ലേ ആ പോകുന്നത്?
നിങ്ങളു കല്യാണം കഴിഞ്ഞ അന്നുതന്നെ വഴക്കുമായോ?
വിവാഹഗൗണുമായി കാരുവന്തപുരം നഗരത്തിൽ വന്നിറങ്ങിയ ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന മിസ്റ്റർ ആൻ്റ് മിസ്സസ്സ് ബാച്ച് ലർ എന്ന ചിത്രത്തിലെ ചില പ്രസക്തഭാഗങ്ങളാണിത്.

ദീപുകരുണാകരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ റിലീസിൻ്റെ ഭാഗമായുള്ള ടീസറിലൂടെയാണ് ഏറെ കൗതുകം നിറഞ്ഞ ഈ രംഗങ്ങൾ, പ്രേക്ഷകർക്കായി പുറത്തുവിട്ടിരിക്കുന്നത്. ആകാംക്ഷയും നർമ്മവും, ഒക്കെ കൂട്ടിച്ചേർത്തതാണ് ഈ ചിത്രത്തിൻ്റെ ടീസർ. അതുകൊണ്ടുതന്നെ കുറഞ്ഞ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയായിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു. വലിയ സ്വീകാര്യതയോടെ
യുള്ള പ്രതികരണ മാണ് ലഭിച്ചിരിക്കുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.
ഇന്ന് ദക്ഷിണേന്ത്യയിൽ ആകമാനം വലിയ പ്രേക്ഷക പിന്തുണയുള്ള നടി അനശ്വരാ രാജനാണ് ഈ ചിത്രത്തിലെ നായിക. ഇന്ദ്രജിത്താണ് നായകൻ. പൂർണ്ണമായും ഒരു റോഡ് മൂവിയായാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button