GeneralLatest NewsNEWSTrailersVideos

സമാധാനത്തിനുള്ള പൂജ നടത്തുന്ന കുടുംബകഥയുമായി ഭരതനാട്യം: ഒഫീഷ്യൽ ട്രയിലർ പുറത്ത്

കൃഷ്ണദാസ്മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭരതനാട്യം

താനവിടെ പ്രത്യേകിച്ചു വല്ലതും കണ്ടോ?

കണ്ടു.
എന്തു കണ്ടു?
നമ്മളാരും പ്രതീഷിക്കാത്ത കാര്യങ്ങളാ നമ്മുടെ വീട്ടിൽ നടക്കുന്നതൊക്കെ ‘
സമാധാനം കിട്ടാനാനുള്ളപൂജ നടത്തി എന്നു പറഞ്ഞ്എങ്ങനെ കേസ്സു കൊടുക്കും?
ഇവിടുത്തെപ്രശ്നം മാറണമെങ്കിൽ ഈ വീട്ടിൽ മാത്രം പൂജ നടത്തിയാൽ മാറുമെന്നു തോന്നുന്നില്ല

ഒരു കുടുംബത്തിലെ അംഗങ്ങളുടെ പരസ്പരമുള്ള സംസാരങ്ങളാണ് ഈ കേട്ടതൊക്കെ കൃഷ്ണദാസ്മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭരതനാട്യം എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലറിലെ ചില ഭാഗങ്ങളാണിവ. ഈ സംഭാഷണങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം ബോദ്ധ്യമാകും.

read also: കസകസ ആടി വിനായകനും സുരാജും ആഘോഷം നിറച്ച് തെക്ക് വടക്കിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നാട്ടുമ്പുറത്തെ ഒരു തറവാട്ടിൽ അരങ്ങേറുന്ന ചില പ്രശനങ്ങളാണ് കുടുംബാംഗങ്ങൾ ചർച്ച ചെയ്യുന്നതെന്ന് . അതിലെ ചില പ്രശ്നങ്ങൾ ഏറെ കൗതുകകരമായി തോന്നുന്നു. സമാധാനത്തിനായി പൂജനടത്തിയെന്നത്. ഇത്തരം നിരവധി കൗതുകങ്ങളായ വിഷയങ്ങളിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നതെന്ന് ട്രയിലറിലൂടെ മനസ്സിലാക്കാം.

ഒരു തികഞ്ഞ കുടുംബ ചിത്രം രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ഭരതനാട്യം. തോമസ് തിരുവല്ലാ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സൈജുക്കുറുപ്പ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമാനസ്യാർ എന്നിവർ തിർമ്മിക്കുന്ന ഈ ചിത്രം ആഗസ്റ്റ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുകയാണ്.

സൈജുക്കുറുപ്പ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സായ് കുമാര്. കലാരഞ്ജിനി, സോഹൻ സീനുലാൽ , അഭിരാം രാധാകൃഷ്ണൻ, മണികണ്ഠൻ പട്ടാമ്പി, സോഹൻ സീനുലാൽ, നന്ദു പൊതുവാൾ, സലിം ഹസ്സൻ,ശ്രീജാ രവി, ദിവ്യാ എം. നായർ, ശ്രുതി സുരേഷ്, എന്നിവരും പ്രധാന താരങ്ങളാണ്.
ഗാനങ്ങൾ – മനു മഞ്ജിത്ത്.
സംഗീതം – സാമുവൽ എബി.
ഛായാഗ്രഹണം – ബബിലുഅജു.
എഡിറ്റിംഗ് – ഷഫീഖ്. വി.ബി.
കലാസംവിധാനം – ബാബു പിള്ള
മേക്കപ്പ് -കിരൺ രാജ്
കോസ്റ്റ്യും – ഡിസൈനിംഗ് – സുജിത് മട്ടന്നൂർ
നിശ്ചല ഛായാഗ്രഹണം – ജസ്റ്റിൻ ജയിംസ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സാംസൺ സെബാസ്റ്റ്യൻ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – കല്ലാർ അനിൽ, ജോബി ജോൺ
പ്രൊഡക്ഷൻ കൺട്രോളർ- ജിതേഷ് അഞ്ചുമന
വാഴൂർ ജോസ്.

shortlink

Post Your Comments


Back to top button