‘ലെവല്‍ ക്രോസ്’ എന്ന പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചി സെന്റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ എത്തിയ നടി അമല പോളിന്റെ വസ്ത്രധാരണത്തെ വിമർശിച്ച് ക്രിസ്ത്യന്‍ സംഘടനയായ കാസ. ഈ പരിപാടിയില്‍ താരം ഡാന്‍സ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ താരത്തിന്റെ വസ്ത്രവുമായി ബന്ധപ്പെട്ട് സൈബര്‍ അറ്റാക്കുകളും പിന്നീട് നടന്നത്. ഇതോടെയാണ് നടിക്കെതിരെ കാസ രംഗത്തെത്തിയത്. മുംബൈയിലെ ഡാന്‍സ് ബാറിന്റെ ഉദ്ഘാടനമല്ല മാദക വേഷവുമായി പങ്കെടുക്കാന്‍ എന്നാണ് നടിയെ അധിക്ഷേപിച്ച് കാസ പറയുന്നത്. സദസില്‍ ഉണ്ടായിരുന്ന വൈദികര്‍ക്ക് സഹകരിക്കാവില്ലെന്ന് പറയാമായിരുന്നുവെന്നും കാസ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നുണ്ട്.
read also: താനാരാ… എന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോംഗ് മമ്മൂട്ടി പുറത്തുവിട്ടു
കാസ പങ്കുവച്ച കുറിപ്പ്:
അല്പമെങ്കിലും ഉളുപ്പ് ഉണ്ടായിരുന്നെങ്കില്‍ ആ സദസിന്റെ മുന്‍നിരയില്‍ നിന്നും എഴുന്നേറ്റു പോകണ്ടതായിരുന്നു വൈദികരെ നിങ്ങള്‍ രണ്ടുപേരും! എത്ര വലിയ നടിയായാലും അവളെ പരിപാടിക്ക് ക്ഷണിച്ചത് ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളേജിലേക്കായിരുന്നു അല്ലാതെ മുംബൈയിലെ ഡാന്‍സ് ബാറിന്റെ ഉദ്ഘാടനത്തിനായിരുന്നില്ല.
വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കൊച്ചിയിലെ സെന്റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ കഴിഞ്ഞ ദിവസം വൈദികര്‍ നേതൃത്വം കൊടുക്കുന്ന പരുപാടിക്ക് മുഖ്യാതിഥിയായി കുട്ടികളുടെയും അധ്യാപകരുടെയും വൈദികരുടെയും മുന്നില്‍ വന്ന അമല പോള്‍ എന്ന സിനിമ നടിയുടെ മാദക വേഷമാണ് വീഡിയോയില്‍ കാണുന്നത്.
കോളേജ് യൂണിയന് നേതാക്കളാണ് പരിപാടിക്ക് അതിഥികളെ ക്ഷണിച്ചതെന്ന് പറഞ്ഞു തടിയൂരുവാന്‍ കോളേജ് മാനേജ്മെന്റിന് കഴിയുമായിരിക്കും പക്ഷേ വിളമ്പുന്നവന് അറിയുന്നില്ലെങ്കില്‍ ഉണ്ണുന്നവനെങ്കിലും അറിയണം എന്നൊരു ചൊല്ലുണ്ട് അതാണ് കോളേജ് മാനേജ്മെന്റിനും ആ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്ത വൈദികര്‍ക്കും ഇല്ലാതായി പോയത്.
നടിക്ക് ഈയിടെ ജനിച്ച മകള്‍ക്ക് ഒമ്പതാം വയസില്‍ ഇടാന്‍ കണക്കുകൂട്ടി ആരോ ഗിഫ്റ്റ് കൊടുത്ത ഫ്രോക്കുമിട്ട് ഒരു വിശുദ്ധന്റെ നാമധേയത്തിലുള്ള ക്രിസ്ത്യന്‍ മാനേജ്മെന്റ് കോളേജിലെ പൊതുപരിപാടിക്ക് വരുവാന്‍ അവള്‍ക്ക് ഒരുപക്ഷേ മടി ഇല്ലായിരിക്കാം പക്ഷേ അത്തരത്തിലൊരു മാദക വേഷവുമായി അവള് ആ പരിപാടിയില്‍ പങ്കെടുക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് അതിനോട് സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന നിലപാടായിരുന്നു കോളേജ് മാനേജ്മെന്റിലെ വൈദികര്‍ സ്വീകരിക്കേണ്ടിയിരുന്നത്…….. പോട്ടെ അവള് ആ കോലത്തില്‍ സ്റ്റേജില്‍ കയറി ആഭാസനൃത്തമാടുമ്പോള്‍ അതില്‍ പ്രതിഷേധിച്ച് ആ വേദിയില്‍ നിന്നും എഴുന്നേറ്റു പോകുവാനെങ്കിലും ആ രണ്ടു വൈദികര്‍ക്ക് തയ്യാറാവേണ്ടതായിരുന്നു.
പകരം ഏകദേശം രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജിന്റെ ഐഡി കാര്‍ഡും കഴുത്തില്‍ അണിഞ്ഞു മുന്‍വശത്തിരുന്ന കോളേജിന്റെ നടത്തിപ്പുകാരായ വൈദികര്‍ ആ സ്റ്റേജിന് ചുറ്റിലും ഒപ്പം ഹാളിലുമായി പ്രേക്ഷകരായിരുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു കൊടുത്ത സന്ദേശം ഏത് ക്രൈസ്തവ മൂല്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു
Post Your Comments