GeneralMollywoodNEWSWOODs

ഫ്രൈഡേ ഫിലിം ഹൗസ്ഇൻ അസ്സോസ്സിയേഷൻ വിത്ത് കെ. ആർ. ജി ഫിലിം സ്റ്റുഡിയോസിൻ്റെ പടക്കളത്തിനു തുടക്കമിട്ടു

മനുസ്വരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാള സിനിമയിൽ ഏറെപുതുമകൾ സമ്മാനിച്ച് പ്രശസ്തിയാർജിച്ച ഫ്രൈഡേ ഫിലിംസും കന്നഡത്തിലെ മുൻനിര നിർമ്മാണ സ്ഥാപനമായ കെ.ആർ. ജി.ഫിലിം സ്റ്റുഡിയോയും സംയുക്തമായി നിർമ്മിക്കുന്ന ആദ്യ ചിത്രമായ പടക്കളത്തിന് ജൂലൈ പന്ത്രണ്ട് വെള്ളിയാഴ്ച്ച തിരി തെളിഞ്ഞു. ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിലൂടെയാണ് ചിത്രത്തിന് ഔദ്യോഗികമായ തുടക്കമായത്. അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും ഒത്തുചേർന്ന ചടങ്ങിൽ വിജയ് ബാബു ,കാർത്തിക്ക് എന്നിവർ ഫസ്റ്റ് ക്ലാപ്പു നൽകിയായിരുന്നു തുടക്കം.

read also: പാലും പഴവും എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർലോഞ്ചും മ്യൂസിക്ക് ലോഞ്ചും അരങ്ങേറി

വിജയ് ബാബു കാർത്തിക്ക്.,യോഗി ബി. രാജ്, വിജയ് സുബ്രഹ്മണ്യം, എന്നിവരാണ് നിർമ്മാതാക്കൾ. ജസ്റ്റിൻ മാത്യു. ബേസിൽ ജോസഫ് എന്നിവർക്കൊപ്പം ഏറെക്കാലമായി പ്രധാന സഹായിയായി പ്രവർത്തിച്ചു പോരുകയും നിരവധി ഷോർട്ട് ഫിലിമുകൾ ഒരുക്കുകയും ചെയ്ത മനുസ്വരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

കാമ്പസ്സിൻ്റെ പശ്ചാത്തലത്തിൽ യൂത്തിൻ്റെ ജീവിതം വർണ്ണ മനോഹരമായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. നിരവധി പുതുമുഖങ്ങൾ ഈ കാമ്പസ് ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നുണ്ട്. നാലായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാമ്പസ്സിലാണ് ചിത്രത്തിൻ്റെ കഥ പ്രധാനമായും നടക്കുന്നത്.

ചിത്രത്തിലുടനീളം ഇത്രയും കുട്ടികളെ പങ്കെടുപ്പിച്ച് വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കോ ടെയാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് നിർമ്മാതാവായവിജയ് ബാബു പറഞ്ഞു. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പടക്കളം തന്നെയായിരിക്കും ഈ ചിത്രം. എല്ലാ വിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ളീൻ എൻ്റർടൈനർ .

സംഗീതം. രാജേഷ് മുരുകേശൻ ( പ്രേമം ഫെയിം)
തിരക്കഥ – നിതിൻ സി. ബാബു – മനുസ്വരാജ്.
ഛായാഗ്രഹണം. – അനു മൂത്തേടത്ത്.
എഡിറ്റിംഗ് – നിതിൻരാജ് ആരോൾ – രാജേഷ് മുരുകേശൻ.
പ്രൊഡക്ഷൻ ഡിസൈൻ -സുനിൽ .കെ. ജോർജ്
മേക്കപ്പ് – റോണക്സ് സേവ്യർ
കോസ്റ്റ്യും ഡിസൈൻ -സമീരാസനീഷ് .
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – -വിനയ് ബാബു, നവീൻ മാറോൾ,
നിർമ്മാണ നിർവ്വഹണം. ഷിബു ജി. സുശീലൻ.
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജാണ് പ്രധാന ലൊക്കേഷൻ.
ഓഗസ്റ്റ് ആദ്യവാരത്തിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
വാഴൂർ ജേസ്.

shortlink

Related Articles

Post Your Comments


Back to top button