Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWSWOODs

സംവിധായകൻ കെ എസ് കാർത്തിക്കും റിയാസ് പത്താനും ഒന്നിക്കുന്നു !!

'ഇരയ് തേടൽ', 'ഹെർ സ്റ്റോറി' എന്നിവയാണ് കെ എസ് കാർത്തിക്കിൻ്റെ മുൻ ചിത്രങ്ങൾ.

മലയാളത്തിൽ വരാനിരിക്കുന്ന ചിത്രങ്ങളിൽ ജനശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണ് കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ‘സാത്താൻ’. അടുത്തിടെയാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത്. അതിവേഗം തന്നെ ജനശ്രദ്ധ നേടാൻ ട്രെയ്‌ലറിന് സാധിച്ചു. അതിൽത്തന്നെ എടുത്തുപറയേണ്ടതാണ് സാത്താൻ എന്ന ടൈറ്റിൽ റോളിൽ വരുന്ന റിയാസ് പത്താനും അദ്ദേഹത്തിൻ്റെ മേക്ക് ഓവറും. സംവിധായകൻ കെ എസ് കാർത്തിക്കും റിയാസ് പത്താനും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് സാത്താൻ. ‘ഇരയ് തേടൽ’, ‘ഹെർ സ്റ്റോറി’ എന്നിവയാണ് കെ എസ് കാർത്തിക്കിൻ്റെ മുൻ ചിത്രങ്ങൾ.

2013 ൽ ഫ്ലാറ്റ് നമ്പർ 4 ബി എന്ന ചിത്രത്തിൽ മികച്ച പെർഫോമെൻസ് കാഴ്ച വച്ചാണ് റിയാസ് പത്താൻ തൻ്റെ സിനിമാ ജീവിതം തുടങ്ങിയത്. ആ വര്‍ഷത്തെ അടൂര്‍ ഭാസി മികച്ച നടന്‍ റിയാസ് പത്താനായിരുന്നു. ഫ്ലാറ്റ് no 4b ക്കു ശേഷം ഒന്നും ഒന്നും മൂന്ന്, ഡെഡ്‌ലൈൻ, ഡസ്റ്റ് ബിന്‍, ക്ലിൻ്റ്, കായംകുളം കൊച്ചുണ്ണി, രണ്ടാംമുഖം, റാണി, കന്നഡ ചിത്രമായ ഗഡിയാറ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങൾ ചെയ്തു. ഫ്ലാറ്റ് നമ്പർ 4b യിലെ സാധാരണക്കാരനായ അച്ഛൻ വേഷത്തിൽ നിന്നും നിഗൂഢതകൾ ഒളിപ്പിച്ചുവച്ച സാത്താനിലെ ക്യാരക്ടറിലേക്കുള്ള മാറ്റം പ്രശംസനീയമാണ്.

read also: തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ, ഓരോരുത്തരുമായും സഹകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: ഉണ്ണി മുകുന്ദൻ

വളരെ യാഥർച്ഛികമായിട്ടാണ് സാത്താനിലേക്ക് റിയാസ് പത്താൻ എത്തിയത് എന്ന് സംവിധായകൻ പറയുന്നു. നിസ്സാമുദ്ദീൻ നാസ്സർ സംവിധാനം ചെയ്ത ‘റാണി’ എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം, റിയാസ് പത്താൻ സ്ഥിരം ലുക്കിൽ നിന്നും ഒരു മാറ്റം വരുത്തി താടിയും മീശയും നീട്ടി വളർത്തി നിൽക്കുന്ന  സമയത്താണ് കെ എസ് കാർത്തിക് തന്റെ പുതിയ ചിത്രമായ സാത്താനിൽ ഇത്തരം ഒരു ലുക്ക് ഉള്ള ആളെ തപ്പി നടക്കുന്നത്. അങ്ങനെ സാത്താന്റെ പ്രൊഡക്ഷൻ കമ്പനിയായ മൊവിയോള സ്റ്റുഡിയോസിൽ വച്ച് ഇരുവരും കാണുകയും സാത്താനിലെ വേഷം ഉറപ്പിക്കുകയുമായിരുന്നു.

റിയാസ് പത്താനു പുറമേ ഹാരിസ് മണ്ണഞ്ചേരിൽ, സുജേഷ് കുമാർ, ജെസിൻ ഷാ, സനത് കെ. എസ്, സുമേഷ്, രാജഗോപാൽ, മിൽടൺ മൈക്കിൾ, നന്ദകുമാർ, റോഷൻ, വിനോദ് പുളിക്കൽ, വിനോദ് പ്രഭാകർ, ജിൻസി ചിന്നപ്പൻ, ഫെലിഷ്യ, ഹീരാ ശ്രീനിവാസൻ, ആകാൻഷാ ദാമോദർ, അമൃത അനൂപ്, കൃഷ്ണ പ്രിയ തുടങ്ങിയരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഇൻവെസ്റ്റിഗഷൻ ത്രില്ലെർ ജോർണലിൽ വരുന്ന ചിത്രം ഉടൻ പ്രദർശനത്തിന് എത്തും എന്നാണ് അണിയറ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്.

shortlink

Post Your Comments


Back to top button