GeneralLatest News

സംവിധായകൻ സുധീർ ബോസ് അന്തരിച്ചു

കലാഭവൻ മണിയുടെ പ്രശസ്തമായ ‘മിന്നാമിനുങ്ങേ, മിന്നുംമിനുങ്ങേ...’ എന്ന ഗാനം ആദ്യമായി വന്നത് ‘കബഡി കബഡി’യിലൂടെയായിരുന്നു

തിരുവനന്തപുരം : കലാഭവൻ മണി , മുകേഷ് , രംഭ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ കബഡി കബഡി എന്ന ചിത്രത്തിന്റെ ഇരട്ട സംവിധായകരിൽ ഒരാളായ സുധീർ ബോസ് അന്തരിച്ചു . രോഗബാധിതനായി ചികിത്സയിലായിരുന്നു.2008ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സുധീറും മനുവും ചേര്‍ന്നായിരുന്നു.

എസ്.ഐ മാധവന്‍കുട്ടി എന്ന കഥാപാത്രത്തെയായിരുന്നു കലാഭവന്‍മണി അവതരിപ്പിച്ചത്. പ്രമുഖ സംവിധായകരുടെ അസോസിയേറ്റായും പ്രവർത്തിച്ച പടിഞ്ഞാറേക്കോട്ട ചെമ്പകശ്ശേരി മഠത്തിൽ ലെയ്‌ൻ കാലുപറമ്പിൽ കെ.എസ്.സുധീർ ബോസ്(53) കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

സിനിമാ നിർമാതാക്കളായ സുധാദേവി ഫിലിംസ് ഉടമ എസ്.സുധാദേവിയുടെയും പരേതനായ വി.കേശവൻ നായരുടെയും മകനാണ്. കലാഭവൻ മണിയുടെ പ്രശസ്തമായ ‘മിന്നാമിനുങ്ങേ, മിന്നുംമിനുങ്ങേ…’ എന്ന ഗാനം ആദ്യമായി വന്നത് ‘കബഡി കബഡി’യിലൂടെയായിരുന്നു.

പി.ജി.വിശ്വംഭരൻ സംവിധാനംചെയ്ത ‘പുത്തൂരംപുത്രി ഉണ്ണിയാർച്ച’, അലി അക്ബറിന്റെ ‘ബാംബൂ ബോയ്‌സ്’, ദീപൻ സംവിധാനംചെയ്ത ‘താന്തോന്നി’ എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. സിനിമാ എഡിറ്റിങ്ങിൽ ശങ്കുണ്ണിയുടെ അസിസ്റ്റന്റായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button