GeneralLatest NewsMollywoodNEWSWOODs

‘അമ്മ’ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖ്: ജഗദീഷ്, ജയൻ ചേര്‍ത്തല വൈസ് പ്രസിഡന്റുമാര്‍‌

മോഹൻലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു

മലയാള താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായി നടൻ സിദ്ദിഖിനെ തെരഞ്ഞെടുത്തു. ഇടവേള ബാബു സ്ഥാനം ഒഴിഞ്ഞതോടെയാണ് സിദ്ദിഖ് ജനറൽ സെക്രട്ടറിയായി മത്സരിച്ചത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാല്‍ എന്നിവരും ഈ സ്ഥാനത്തേയ്ക്ക് വേണ്ടി മത്സരിച്ചിരുന്നു.

25 വർഷത്തിനു ശേഷമാണ് അമ്മയിലേക്ക് പുതിയ ജനറല്‍ സെക്രട്ടറി വരുന്നത്. ജഗദീഷും ജയൻ ചേർത്തലയുമാണ് വൈസ് പ്രസിഡന്റുമാർ‌. ജോയിന്റ് സെക്രട്ടറിയായി ബാബുരാജ് തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മഞ്ജു പിള്ളയും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും മത്സരിച്ചിരിച്ചിരുന്നു.

read also: കുടുംബപ്രേക്ഷകരുടെ പ്രിയതാരം ഐശ്വര്യ രാജീവ് വിവാഹിതയായി

മോഹൻലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നല്‍കിയെങ്കിലും മോഹൻലാല്‍ വന്നതോടെ പിന്മാറിയിരുന്നു. ട്രഷറർ പദവിയിലേക്ക് നടൻ ഉണ്ണി മുകുന്ദൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button