GeneralLatest NewsMollywoodNEWSWOODs

കൊണ്ടൽ : വീക്കെൻ്റെ ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചിംഗ് നടന്നു

പ്രതികാരവും പ്രണയവും ബന്ധങ്ങൾക്കുമൊക്കെ ഏറെ പ്രാധാന്യമുണ്ട് ഈ ചിത്രത്തിന്.

ആർ.ഡി.എക്സിൻ്റെ വൻ വിജയത്തിനു ശേഷം വീക്കെൻ്റ് ബ്ലോഗ്സ്റ്റാഴ്സിൻ്റ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന് കൊണ്ടൽ എന്നു നാമകരണം ചെയ്തിരിക്കുന്നു നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായകൻ ആൻ്റണി വർഗീസാണ്. കടലിൽ നിന്നും കരയിലേക്കു വീശുന്ന നാലാം കാറ്റിനെയാണ് കടൽ മക്കൾ കൊണ്ടൽ എന്നു പറയുന്നത്. ഈ നാലാം കാറ്റിൻ്റെ പിറകിൽ എന്താണ് നടക്കുന്നതെന്നു നോക്കാം

വിശാലമായ ക്യാൻവാസിൽ വൻ മുതൽമുടക്കിൽ വ്യത്യസ്തമായലൊക്കേഷനുകളിലൂടെ നൂറ്റിപ്പത്തു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വന്നത്. രാമേശ്വരം. അഞ്ചുതെങ്ങ്, കൊല്ലം., കന്യാകുമാരി, എന്നീ പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം. കടലാണ് ഈ ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലം. ചിത്രത്തിൻ്റെ തൊണ്ണുറുശതമാനം വരുന്ന രംഗങ്ങളും കടലാണ്. ഒരുപക്ഷെ ഇത്തരത്തിലൊരു സിനിമ മലയാളത്തിൽ ഇതാദ്യമായിരിക്കും.

read also: ഇനി ‘ബല്ലി ബല്ലി’ ദിനങ്ങള്‍ ‘: സംവിധായകൻ സിദ്ദീഖ് അവതരിപ്പിക്കുന്ന ‘ പൊറാട്ട് നാടക’ത്തി ലെ പുതിയ ഗാ…

ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ നിരവധി സംഘട്ടന രംഗങ്ങളാണ് കടലിൽത്തന്നെ ചിത്രീകരിച്ചിരിക്കുന്നത്. കടലിൻ്റെയും കടലിൻ്റെ മക്കളുടേയും കഥ പറയുന്ന ഈ ചിത്രം പൂർണ്ണമായും സംഘർഷഭരിതമായിട്ടാണ് അവതരിപ്പിക്കുന്നത്. കടലിനുള്ളിലെ ചിത്രീകരണം കരയിൽ ചിത്രീകരിക്കുന്നതിനേക്കാൾ കാലതാമസ്സവും, ഏറെ പ്രതിസന്ധികളും നിറഞ്ഞതാണ്. അതെല്ലാം തരണം ചെയ്തായിരുന്നു ചിത്രീകരണമെന്ന് സംവിധായകൻ അജിത് മാമ്പള്ളി പറഞ്ഞു.

ആൻ്റണി വർഗീസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആൻ്റണി വർഗീസിൻ്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ഇതിലെ മാനുവൽ. ഇതിലെ സോളോ നായകനാകുന്നതിലൂടെ മറ്റൊരു വഴിത്തിരിവിനും ഇതു കാരണമാകുന്നു.

പ്രതികാരവും , പ്രണയവും, ബന്ധങ്ങൾക്കുമൊക്കെ ഏറെ പ്രാധാന്യമുണ്ട് ഈ ചിത്രത്തിന്.
പ്രശസ്ത ബോളിവുഡ് താരം രാജ്.ബി. ഷെട്ടി, ഷബീർ കല്ലറക്കൽ, (കിങ് ഓഫ് കൊത്ത ഫെയിം) നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വെളിയനാട്, ശരത് സഭ, അഭിരാം രാധാകൃഷ്ണൻ, പി.എൻ. സണ്ണി, സിറാജുദ്ദീൻ നാസർ, നെബീഷ് ബൻ സൺ, ആഷ്ലി രാഹുൽ രാജഗോപാൽ, രാംകുമാർ,അഫ്സൽ പി.എച്ച്.. സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, ഗൗതമി നായർ, പ്രതിഭാ , കുടശ്ശനാട് കനകം, (ജയ് ജയ് ഹോഫെയിം) ഉഷ, ജയാ ക്കുറുപ്പ് പുഷ്പ കുമാരി എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
പ്രൊജക്റ്റ് ഡിസൈനേഴ്സ് – സെഡിൻ പോൾ, കെവിൻ പോൾ
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – മാനുവൽ ക്രൂസ് ഡാർവിൻ.
തിരക്കഥ – അജിത് മാമ്പള്ളി, റോയ് ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ
സാം. സി. എസ്സിൻ്റേതാണ് സംഗീതവും പശ്ചാത്തല സംഗീതവും.
ഛായാഗ്രഹണം – ദീപക് ഡി. മേനോൻ
എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്
കലാസംവിധാനം – വിനോദ് രവീന്ദ്രൻ,
കോസ്റ്റ്യും ഡിസൈൻ- നിസ്സാർ റഹ്മത്ത്.
മേക്കപ്പ് – അമൽ ചന്ദ്ര
നിശ്ചല ഛായാഗ്രഹണം – നിദാദ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ
അസ്സോസ്സിയേറ്റ് ഡയറക്ടർ – മനേഷ് തോപ്പിൽ
സഹ സംവിധാനം – ജസ്റ്റിൻ ജോസഫ്, ടോണി കല്ലുങ്കൽ, ജെഫിൻ ജോബ്, ഹാനോ ഷിബു തോമസ്,
വീക്കെൻ്റെ ബ്ലോഗ്ബസ്റ്റേഴ്സ് മാനേജേർസ് – റോജി പി. കുര്യൻ ‘
പ്രൊഡക്ഷൻ മാനേജർ – പക്രു കരീത്തറ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് റിയാസ് പട്ടാമ്പി
പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്.
വാഴൂർ ജോസ്.

shortlink

Post Your Comments


Back to top button