GeneralLatest NewsMollywoodNEWSWOODs

ജെല്ലിക്കെട്ട് കാളയുടെശൗര്യവുമായി വരാഹം ടീസർ പുറത്ത്

സുരേഷ് ഗോപിയുടെ ഈ വാക്കുകൾ ശക്തമായ പ്രതികാരത്തിൻ്റെ ധ്വനി പകരുകയാണ്

‘നീ ജെല്ലിക്കെട്ട് കണ്ടിട്ടുണ്ടോ ജെല്ലിക്കെട്ട് കാളയുടെ ഊന്നിൽ പിടിച്ച് തൂങ്ങൂമ്പോൾ. അതു മണ്ണിൽ തല മുട്ടിച്ചൊരു പാച്ചിലുണ്ട്. കാളയുടെ തല താഴെ മുട്ടിന്ന് പിടിച്ചു കിടക്കുന്നവനു തോന്നണം. ആ നിമിഷം ശരിക്കും കാളയുണ്ടാക്കുന്നതാ… അവനെ കൊമ്പിൽ കോർത്തെടുക്കണം…. ‘സുരേഷ് ഗോപിയുടെ പ്രതികാരം നിറഞ്ഞ ഈ വാക്കുകൾ ശക്തമായ പ്രതികാരത്തിൻ്റെ ധ്വനി പകരുകയാണ്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടവരാഹം സിനിമയുടെ ടീസറിലെ വാക്കുകളാണിത്. വ്യത്യസ്ഥമായ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെട്ടു കൊണ്ടാണ് സുരേഷ് ഗോപിയുടെ ഈ വാക്കുകൾ കാണാൻ സാധിക്കുന്നത്.

കടുത്ത പ്രതികാരത്തിൻ്റെ ഈ ഭാഷ്യം ആരോടാണ്?

ഏറെ സസ്പെൻസും, ദുരൂഹതകളും നൽകുന്ന ഒരു ത്രില്ലർ സിനിമയാണിതെന്ന് ഈ ടീസർ വ്യക്തമാക്കുന്നു.
സനൽ .വി. ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ടീസർ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

സുരേഷ് ഗോപിക്കു പുറമേ സുരാജ് വെഞ്ഞാറമൂടും ഗൗതം വാസുദേവ മേനോനും ഈ ചിത്രത്തിൽ മുഖ്യമായ വേഷങ്ങളണിയുന്നു. മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ് പടിയൂർ എൻ്റെർടൈൻമെൻ്റ് എന്നീ ബാനറുകളിൽ വിനീത് ജയ്ൻ, സഞ്ജയ് പടിയൂർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നവ്യാനായർ, പ്രാഞ്ചിടെ ഹ്ളാൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയൂ എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ – മനു.സി. കുമാർ,ജിത്തു. കെ. ജയൻ.
തിരക്കഥ – മനു സി.കുമാർ.
സംഗീതം- രാഹുൽ രാജ്.
ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി
എഡിറ്റിംഗ്- മൻസൂർ മുത്തുട്ടി
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ രാജാ സിംഗ്, കൃഷ്ണകുമാർ.
ലൈൻ പ്രൊഡ്യൂസർ – ആര്യൻ സന്തോഷ്
കലാസംവിധാനം – സുനിൽ. കെ. ജോർജ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്.
അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രേം പുതുപ്പള്ളി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – അഭിലാഷ് പൈങ്ങോട്
നിർമ്മാണ നിർവ്വഹണം – പൗലോസ് കുറുമറ്റം,ബിനു മുരളി
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button