വ്യാജമദ്യമൊഴുക്ക് തടയാൻ ശക്തമായ നിയമം നാട്ടിൽ വേണമെന്നും വോട്ട് വാങ്ങാനെത്തുമ്പോൾ വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ ഇത് മറക്കുമെന്നും വിമർശിച്ച് നടൻ സൂര്യ. കള്ളക്കുറിച്ചിയിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിനു പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തിൽ 52 പേരാണ് മരിച്ചത്.
read also: ജോലിയെടുക്കേണ്ട നിങ്ങള്‍ കുടിക്കൂ, പത്ത് ലക്ഷം നേടൂ എന്നതാണോ ദ്രാവിഡ മോഡല്‍: നടി കസ്തൂരി
‘വോട്ട് വാങ്ങാനെത്തുമ്പോൾ വ്യാജമദ്യത്തിനെതിരെ നടപടിയെടുക്കുമെന്ന് പറയുന്നവർ അധികാരത്തിലെത്തിയാൽ ഇത് മറക്കുകയാണ്. ഇനിയിത് അംഗീകരിക്കാനാകില്ല. വിഷമദ്യമൊഴുകുന്നത് തടയാൻ കർശനനിയമം വേണം. ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നത് ഞെട്ടിക്കുന്നതാണ്’- വാർത്താ കുറിപ്പിൽ സൂര്യ പറഞ്ഞു.
Post Your Comments