GeneralKollywoodLatest NewsNEWSWOODs

ജോലിയെടുക്കേണ്ട നിങ്ങള്‍ കുടിക്കൂ, പത്ത് ലക്ഷം നേടൂ എന്നതാണോ ദ്രാവിഡ മോഡല്‍: നടി കസ്തൂരി

വിഷമദ്യ ദുരന്തത്തിൽ മരിച്ചവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച സർക്കാരിനെതിരെ കസ്തൂരി

ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ അൻപതിലധികം പേരാണ് മരണപ്പെട്ടത്. ആശുപത്രികളില്‍ ചികിത്സയിലുള്ള 15 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ദുരന്തത്തില്‍ മരിച്ചവർക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഇതിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി കസ്തൂരി. എക്സില്‍ എഴുതിയ പോസ്റ്റിലാണ് മദ്യ ദുരന്തത്തില്‍ മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ചതിനെതിരെ നടി പ്രതികരിച്ചത്.

read also: പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ ചിത്തിനി എത്തുന്നു: ടീസർ പുറത്ത്

’10 ലക്ഷം ഏതെങ്കിലും കായിക താരത്തിനോ, യുദ്ധത്തില്‍ മരിച്ച ജവാനോ, ശാസ്ത്രജ്ഞനോ, കർഷകനോ ആണോ നല്‍കുന്നത് അല്ല, തൻറെ കുടുംബത്തെപ്പോലും നോക്കാതെ വ്യാജ മദ്യം കഴിച്ചവർക്ക്.ജോലിയെടുക്കേണ്ട നിങ്ങള്‍ കുടിക്കൂ, പത്ത് ലക്ഷം നേടൂ എന്നതാണോ ദ്രാവിഡ മോഡല്‍” എന്നാണ് #kallakuruchi എന്ന ഹാഷ് ടാഗോടെ കസ്തൂരി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button