East Coast VideosGeneralLatest NewsNEWSTeasersVideos

പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ ചിത്തിനി എത്തുന്നു: ടീസർ പുറത്ത്

ഈ ചിത്രം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമ്മിക്കുന്നത്.

പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ ഹൊറർ – ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ചിത്തിനി. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’യുടെ രണ്ടാമത്തെ ടീസർ ഈസ്റ്റ് കോസ്റ്റ് യുട്യൂബ് ചാനലിലൂടെ പുറത്തിറങ്ങി. കുടുംബ ബന്ധങ്ങളുടെയും പ്രണയത്തിന്റെയും അന്വേഷണത്തിന്റെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

read also ‘മഹാരാജയെ വിജയിപ്പിച്ച പ്രേക്ഷകർക്ക് നന്ദി’ : വിജയ് സേതുപതി

നൂൽപ്പുഴയെന്ന വനനിബിഡമായ ഗ്രാമത്തിലെ ചിത്തിനിയെന്ന യക്ഷി വിഹരിക്കുന്ന പാതിരിവനത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന, ഹൊറർ ഫാമിലി ഇമോഷനൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ഈ ചിത്രം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമ്മിക്കുന്നത്. കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button