GeneralLatest NewsMollywoodNEWSWOODs

ഒരു പശ്ചാത്താപവുമില്ല, വളരെയധികം ചിന്തിച്ച്‌ എടുത്ത തീരുമാനമാനം: അമ്മയില്‍ നിന്ന് രാജിവെച്ചതിനെ കുറിച്ച്‌ പാര്‍വതി

എന്റെ എല്ലാ തീരുമാനങ്ങളും ചിന്തിച്ചും ആലോചിച്ചുമാണ് എടുത്തത്

ശക്തമായ നിലപാടുകളിലൂടെ എന്നും ശ്രദ്ധിക്കപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ നാളുകളായി താരം മലയാള സിനിമകളില്‍ അത്ര സജീവമല്ല. നീണ്ട ഇടവേളയ്ക്ക് ശേഷം ഉര്‍വശിയ്ക്കൊപ്പം ഉള്ളൊഴുക്ക് എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ചർച്ചയാകുന്നത്.

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ നിന്ന് പാര്‍വതി, ഗീതു മോഹന്‍ദാസ്, പത്മപ്രിയ, റിമ കല്ലിങ്കല്‍ എന്നിവര്‍ രാജി വച്ചിരുന്നു. ഇപ്പോഴിതാ ഇതില്‍ പശ്ചാത്താപമില്ലെന്നും താന്‍ വളരെയധികം ചിന്തിച്ച്‌ എടുത്ത തീരുമാനമായിരുന്നു ആ രാജി എന്നുമാണ് പാര്‍വതി തിരുവോത്ത് പറയുന്നത്.

read also: എന്റെ കണ്ണു നനയിപ്പിയ്ക്കുന്ന ഓര്‍മ്മ: മകള്‍ക്കൊപ്പമുള്ള ദൃശ്യങ്ങളുമായി ബാല

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘എന്റെ എല്ലാ തീരുമാനങ്ങളും ചിന്തിച്ചും ആലോചിച്ചുമാണ് എടുത്തത്. അവര്‍ എന്താ അത് ചെയ്യാത്തത് എന്ന് ചോദിക്കുന്നത് ഞാന്‍ നിര്‍ത്തി. ഞാന്‍ എന്ത് ചെയ്യുന്നു എന്നേ ഞാന്‍ നോക്കുന്നുള്ളു. ഞാന്‍ തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് ഒരു പശ്ചാത്തപവുമില്ല. ഏറ്റവും നല്ല കാര്യം എന്താണെന്നാല്‍, നിങ്ങള്‍ ഒരു മാറ്റമായി മാറുക. ഞാന്‍ അതാണ് പ്രാവര്‍ത്തികമാക്കുന്നത്. വിമര്‍ശനങ്ങളും കാര്യങ്ങളുമൊക്കെ പ്രധാനമാണ് ഒരു പരിധി വരെ’- പാര്‍വതി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button