റിയാലിറ്റി ഷോ മത്സരത്തിനിടെ 200ല്‍ അധികം തേളുകളുടെ കുത്തേറ്റ് ടെലിവിഷൻ താരം

'നിങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യും' എന്ന അടിക്കുറിപ്പോടെ താരം പങ്കുവച്ച ദൃശ്യങ്ങൾ ശ്രദ്ധ നേടുന്നു

സാഹസിക റിയാലിറ്റി ഷോ മത്സരത്തിനിടെ 200ല്‍ അധികം തേളുകളുടെ കുത്തേറ്റതായി ടെലിവിഷൻ താരം ശാലിൻ ഭനോത്. സാഹസിക റിയാലിറ്റി ഷോ ആയ ഖത്രോൻ കെ ഖിലാഡി സീസണ്‍ 14ലെ മത്സരാർഥിയാണ് ശാലിൻ. തേളുകളുടെ കുത്തേറ്റതിന്റെ ചികിത്സ തേടുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചാണ് താരം ഇക്കാര്യം ആരാധകരോട് പറഞ്ഞത്.

read also: കുളിമുറിയില്‍ തലയ്ക്ക് പരിക്കേറ്റ് മരിച്ച നിലയില്‍ നടൻ പ്രദീപ് കെ വിജയൻ

‘നിങ്ങള്‍ക്കു വേണ്ടി എന്തും ചെയ്യും’ എന്ന അടിക്കുറിപ്പോടെ താരം പങ്കുവച്ച ദൃശ്യങ്ങൾ ശ്രദ്ധ നേടുന്നു. തേളിന്റെ കുത്തേറ്റതിനെ തുടർന്ന് മുഖം വീർത്ത നിലയിലാണ്. കൂടാതെ ശരീരത്തില്‍ ചുവന്ന് തിണർത്ത പാടുകളും കാണാം. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. നിരവധി പേർ താരത്തിന് ആശംസകള്‍ അറിയിക്കുന്നുണ്ട്. എന്നാല്‍ നിരവധി പേരാണ് വിമർശനങ്ങളുമായി എത്തുന്നത്.

ഞങ്ങള്‍ക്കു വേണ്ടിയല്ല ഇത് ചെയ്യുന്നതെന്നും നിങ്ങള്‍ക്ക് പണം കിട്ടാൻ വേണ്ടിയാണ് എന്നുമായിരുന്നു ഒരാളുടെ കമന്റ്. ശാലിന്റേത് വെറും പ്രമോഷനല്‍ സ്റ്റണ്ട് ആണെന്ന് പറയുന്നവരുമുണ്ട്.

Share
Leave a Comment