അശ്ലീല സന്ദേശം അയച്ചെന്ന പേരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നടൻ ദർശൻ തൂഗുദീപയുടെ കാമുകിയും നടിയുമായ പവിത്ര ഗൗഡയും അറസ്റ്റിൽ. നടൻ നേരത്തെ അറസ്റ്റിലായിരുന്നു. ഇരുവർക്കുമൊപ്പം പത്തുപേരും കസ്റ്റഡിയിലാണ്. നടിയെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
രേണുക സ്വാമി എന്ന യുവാവ് പവിത്ര ഗൗഡയെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. ഇത് ദർശന്റെ ആരാധകൻ നടനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഒരു സംഘം രേണുക സ്വാമിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു.
read also: ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ ഹൃദയാർദ്രമായ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി
കര്‍ണാടകത്തിലെ ചിത്ര ദുര്‍ഗ സ്വദേശിയായ രേണുക സ്വാമിയുടെ മൃതദേഹം ജൂണ്‍ 9നാണ് ബെംഗലൂരുവിലെ സോമനഹള്ളിയില്‍ പാലത്തിന് അടിയിലുള്ള അഴുക്കുച്ചാലില്‍ നിന്നും ലഭിച്ചത്. യുവാവിനെ ക്രൂരമായി പീഡിപ്പിച്ച ശേഷം കാെലപ്പെടുത്തുകയായിരുന്നു. ഇതിൽ കന്നഡ സിനിമ മേഖലയിലെ സൂപ്പർതാരമായ ദർശനു പങ്കുണ്ടെന്നു കണ്ടെത്തി.
Post Your Comments