GeneralLatest NewsMollywoodNEWSWOODs

ജയ് ശ്രീറാം എന്ന് വിളിച്ചാല്‍ ഉടനെ സംഘി ആക്കേണ്ടതില്ല, ഹിന്ദു മതത്തിന് 5,000 വർഷത്തോളം പഴക്കമുണ്ട്: രമേഷ് പിഷാരടി

ഹിന്ദുത്വ അജണ്ടകളുള്ള പാർട്ടിയാണ് ബി.ജെ.പി.

ബി.ജെ.പി ഹിന്ദുത്വ അജണ്ടകളുള്ള പാർട്ടിയാണെങ്കിലും അതില്‍ പ്രവർത്തിക്കുന്നവരെല്ലാം അതേ ആശയക്കാരാകണമെന്നില്ലെന്നും ജയ് ശ്രീറാം എന്ന് വിളിച്ചാല്‍ ഉടനെ സംഘി ആക്കേണ്ടതില്ലെന്നും നടൻ രമേശ് പിഷാരടി.മലയാളികളെല്ലാം അംഗീകരിക്കുന്നതു കൊണ്ടാണ് നടൻ സുരേഷ് ഗോപി തെരഞ്ഞെടുപ്പിൽ ജയിച്ചതെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയമല്ല, വ്യക്തിത്വം നോക്കിയാണ് ആളുകള്‍ വോട്ട് ചെയ്തതെന്നും പിഷാരടി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പിഷാരടിയുടെ അഭിപ്രായപ്രകടനം.

‘ഹിന്ദുത്വ അജണ്ടകളുള്ള പാർട്ടിയാണ് ബി.ജെ.പി. എന്നാല്‍, നിയമാനുസൃതമായ രീതിയിലാണ് തൃശൂരില്‍ വോട്ടെടുപ്പ് നടന്നത്. മലയാളികളെല്ലാം അംഗീകരിക്കുന്നതു കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചത്. അദ്ദേഹത്തിന്റെ വിജയത്തെ സാമാന്യവല്‍ക്കരിക്കുന്നതില്‍ പ്രശ്‌നമുണ്ട്. രാഷ്ട്രീയം നോക്കിയല്ല, വ്യക്തിത്വം കണ്ടാണ് പിന്തുണച്ചതെന്ന് സുരേഷ് ഗോപിക്ക് വോട്ട് ചെയ്തതെന്നു പലരും പറയുന്നുണ്ട്. ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടി നോക്കേണ്ടതുണ്ടെന്നു ചിലർ പറയാറുണ്ട്. അങ്ങനെ പറയുന്നത് പ്രശ്‌നകരമാണെന്നും’ പിഷാരടി പറഞ്ഞു.

read also: രേണുക സ്വാമി കൊലക്കേസ്: നടി പവിത്ര പിടിയില്‍

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ഇസ്‌ലാം മതവിശ്വാസികള്‍ക്ക് എല്ലാ മുസ്‌ലിം വിശ്വാസികളും തീവ്രവാദികളല്ല എന്നു പറയേണ്ടിവരുന്നത് എന്തുകൊണ്ടാണ്? ഇസ്‌ലാം എന്നു പറഞ്ഞാല്‍ അപ്പോള്‍ തന്നെ ഇതു പറയും. എന്തുകൊണ്ടാണ് പല ഹിന്ദുക്കള്‍ക്കും എല്ലാ ഹിന്ദുക്കളും സംഘികളല്ല എന്നു പറയേണ്ടിവരുന്നത്? ഇതെല്ലാം സാമാന്യവല്‍ക്കരിക്കപ്പെടുന്നതുകൊണ്ടാണ്. ഒരാള്‍ ബി.ജെ.പിയില്‍ ആതുകൊണ്ടോ ഇസ്‌ലാമില്‍ ആയതു കൊണ്ടോ ഹിന്ദു മതത്തില്‍ ആയതുകൊണ്ടോ കോണ്‍ഗ്രസിലോ കമ്മ്യൂണിസ്റ്റിലോ ആയതുകൊണ്ടൊന്നും അയാളുടെ സ്വഭാവത്തെ അതു കാര്യമായി നിർണയിക്കുന്നില്ല. എല്ലാ പാർട്ടിയിലും എല്ലാ മതത്തിലും എല്ലാ ജാതിയിലും നല്ലവനും ചീത്തവനുമുണ്ട്. ഇവിടെ കൊലപാതകം ചെയ്തവരും ജയിലില്‍ കിടക്കുന്നവരുമെല്ലാം അമ്ബലത്തില്‍ പോയവരും വിശ്വാസികളും എല്ലാമാണ്. ഇത് എല്ലാ പാർട്ടിയിലുമുണ്ട്. അതുകൊണ്ട് അതിനെ സാമാന്യവല്‍ക്കരിക്കുന്നത് ശരിയല്ല.

വോട്ട് ചെയ്യുമ്പോള്‍ സ്ഥാനാർഥിയുടെ നേതൃപാടവവും മുൻ നിലപാടുകളും പ്രസ്താവനകളുമെല്ലാം വിലയിരുത്തി നാടിനും സമൂഹത്തിനും ഗുണകരമാകുമോ, അതോ അയാളുടെ പാർട്ടിക്കു മാത്രമേ ഗുണകരമാകൂ എന്നു നോക്കണം. നമ്മള്‍ പലപ്പോഴും പാർട്ടി അടിസ്ഥാനമാക്കിയാണ് വോട്ട് ചെയ്യുന്നത്. പാർട്ടി ആശയങ്ങള്‍ കൂടി കണക്കാക്കിയാകും അത്. എല്ലാ പാർട്ടിയിലും നല്ലവരും ചീത്തവരുമുണ്ട്. നല്ലയാള്‍ എവിടെയായാലും നല്ല കാര്യങ്ങളും നന്മകളുമെല്ലാം ചെയ്യും. മോശം സ്വഭാവമുള്ള, മോശം ഗുണങ്ങളുള്ളയാള്‍ക്ക് എവിടെനിന്നാലും അത്രയൊക്കെയേ ചെയ്യാനാകൂ.”

എങ്ങനെയാണ് കമ്മ്യൂണിസ്റ്റുകാരൻ വിശ്വാസിയാകുന്നത്. രാജഭരണമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളായ കമ്മ്യൂണിസ്റ്റുകള്‍ എങ്ങനെയാണ് നമ്മുടെ നാട്ടില്‍ കമ്മ്യൂണിസം വരണമെന്ന് പറയുന്നത്? ഒരു പാർട്ടിയില്‍ പ്രവർത്തിക്കുന്നവരെല്ലാം അതിന്റെ ആശയധാരയുമായി നൂറുശതമാനം യോജിക്കണമെന്ന് നിർബന്ധമില്ല. ബി.ജെ.പിക്ക് മാത്രമല്ല, കമ്മ്യൂണിസ്റ്റിനും കോണ്‍ഗ്രസിനുമെല്ലാം ഇത് ബാധകമാണ്. അതിന്റെ എല്ലാ ആശയങ്ങളും വ്യക്തികള്‍ ഉപയോഗിക്കുന്നില്ല. വേണ്ടത് എടുത്താല്‍ മതി. മതത്തില്‍ നില്‍ക്കുന്ന എല്ലാവരും അതില്‍നിന്നു വേണ്ടതു മാത്രമേ എടുക്കുന്നുള്ളൂ.

ബി.ജെ.പിക്കോ അനുബന്ധ പാർട്ടികള്‍ക്കോ 100 വയസ് പ്രായമുണ്ടാകും. വേണമെങ്കില്‍ 150 വർഷം വയ്ക്കാം. എന്നാല്‍, ഹിന്ദു മതത്തിന് 5,000 വർഷത്തോളം പഴക്കമുണ്ട്. ഇത്രയും പഴക്കമുള്ള, ഇന്ത്യയില്‍ നൂറുകോടിക്കടുത്ത് ആളുകള്‍ പിന്തുടരുന്ന മതമാണത്. ബി.ജെ.പി നൂറു വർഷം പഴക്കമുള്ള, ഹിന്ദുത്വ ആശയങ്ങളോട് ചേർന്നുനില്‍ക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയുമാണ്. ബി.ജെ.പിയെ വിമർശിക്കാം, വിമർശിക്കണം. പക്ഷേ, അവരെ വിമർശിക്കുമ്പോള്‍ അതു കൃത്യമായും രാഷ്ട്രീയമാകണം. അതു ഹിന്ദു വിമർശനമായാല്‍ നിഷ്പക്ഷ ഹിന്ദുക്കള്‍ ബി.ജെ.പിയാകും. സാങ്കേതികമായി ഇവിടെയുണ്ടാകുന്ന ഒരു പ്രശ്‌നമാണത്.

ബി.ജെ.പിയെ പോലെ എസ്.ഡി.പി.ഐയെയോ ലീഗിനെയോ വിമർശിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയപരമായാകണം. മതപരമായി വിമർശിച്ചാല്‍ നിഷ്പക്ഷ മുസ്‌ലിംകള്‍ കൂടുതലായി അങ്ങോട്ടുപോകും. ജയ് ശ്രീറാം എന്ന് ഹനുമാൻ ആണ് ആദ്യം വിളിച്ചത്. ജയ് ശ്രീറാം എന്ന് ഞാൻ വിളിച്ചാല്‍ നീ ബി.ജെ.പിക്കാരനാണല്ലേ, സംഘിയാണല്ലേ എന്നു പറയും. രക്ഷാബന്ധൻ എത്ര കൊല്ലമായിട്ടുള്ള ചടങ്ങാണ്. രക്ഷാബന്ധന് ഒരു സഹോദരി സഹോദരന് രാഖി കെട്ടിക്കൊടുത്താല്‍ ഉടനെ അവനെ ചാപ്പയടിക്കരുത്. സാമാന്യവല്‍ക്കരണം ഇവിടെ വലിയ രീതിയിലുണ്ടെന്നും’ രമേഷ് പിഷാരടി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button