മലയാള സിനിമയിലെ മുന്‍നിര നായകനായ ഉണ്ണി മുകുന്ദന്റെ കൂടെ ഫോട്ടോയെടുക്കാന്‍ ഒരു നടി മടിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി നടൻ ടിനി ടോം. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിലാണ് ആ സംഭവത്തെക്കുറിച്ച് ടിനി ടോം തുറന്നു പറഞ്ഞത്.
‘ടെക്‌നിക്കലി വളരെയധികം അറിവുള്ള സംവിധായകനാണ് രാജീവ് കുമാര്‍. അദ്ദേഹത്തിനൊപ്പം ചെയ്ത സിനിമയാണ് തത്സമയം ഒരു പെണ്‍കുട്ടി. അതില്‍ അഭിനയിക്കാന്‍ ഒരു പയ്യന്‍ വന്നിരുന്നു. വിക്കനായിട്ടായിരുന്നു അവന് അഭിനയിക്കേണ്ടിയിരുന്നത്. എങ്ങനെയാണ് വിക്ക് ചെയ്യുന്നതെന്ന് ആ പയ്യന്‍ ഇടയ്ക്ക് ചോദിക്കുമായിരുന്നു. ഞാന്‍ കുറച്ച് പഠിപ്പിച്ചു കൊടുത്തു. അന്ന് ആ പയ്യന്‍ സ്റ്റാര്‍ ആണ്. എന്നോടൊപ്പം അമ്മ എന്ന സംഘടനയില്‍ എക്‌സിക്യൂട്ടീവ് മെമ്പറായുണ്ട്. ഉണ്ണി മുകുന്ദന്‍ എന്നാണ് പേര്. അതില്‍ അഭിനയിച്ചൊരു നടി അവന്റൊപ്പം നിന്ന് ഫോട്ടോയെടുക്കുന്നത് കുറച്ചിലു പോലെയായിരുന്നു കണ്ടത്. ഇത് ഉണ്ണി പോലും പങ്കുവെക്കാത്ത കാര്യമാണ്. കുറച്ചിലു കാരണം അവര്‍ ഫോട്ടോഷൂട്ടില്‍ ഒരുമിച്ച് ഫോട്ടോയെടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. നടിയുടെ പേര് ഞാന്‍ പറയുന്നില്ല. ഇവന്‍ അന്ന് പുതിയ പയ്യനാണല്ലോ. അതായിരുന്നു കാരണം. പക്ഷെ കാലം അവനെ നായകനാക്കി തിരികെ കൊണ്ടുവന്നു. ഒരുപക്ഷെ ഇന്ന് ആ നടി ഇവന്റെ ഒപ്പം ഫോട്ടോയെടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകും’- ടിനി ടോം പറയുന്നു.
read also: ‘ആ നടി അത് പറഞ്ഞിട്ട് ഇത്രയും വര്‍ഷമായില്ലേ, അച്ഛനെ അപമാനിച്ചവരോട് പറയാനുള്ളത്: ഗോകുല്‍ സുരേഷ്
നടന്‍ എന്ന നിലയില്‍ നിന്നും നിര്‍മ്മാതാവ് എന്ന നിലയിലും മലയാള സിനിമയില്‍ ഇടാൻ നേടിയ താരമാണ് ഉണ്ണി മുകുന്ദന്‍. ജയ് ഗണേഷ് ആണ് ഉണ്ണി മുകുന്ദന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഗെറ്റ് സെറ്റ് ബേബി, മാര്‍ക്കോ തുടങ്ങിയ സിനിമകൾ അണിയറയിൽ ഒരുങ്ങുകയാണ്.
Leave a Comment