വഴിപാടായി നല്‍കിയതിനെ പോലും പരിഹസിച്ചു, എത്ര കളിയാക്കിയാലും അച്ഛൻ നാട്ടുകാര്‍ക്ക് വേണ്ടി പ്രവൃത്തിക്കും: ഭാഗ്യ

തൃശൂരില്‍ വമ്പൻ ഭൂരിപക്ഷം നേടിയാണ് സുരേഷ് ഗോപി വിജയിച്ചത്

നടൻ സുരേഷ് ഗോപിക്ക് നേരെയുണ്ടായ വ്യാജ പ്രചരണങ്ങള്‍ക്കും സൈബർ ആക്രമണങ്ങള്‍ക്കും മറുപടിയുമായി മകള്‍ ഭാഗ്യ. ‘അച്ഛൻ വഴിപാടായി നല്‍കിയതിനെ പോലും ആള്‍ക്കാർ പരഹസിച്ചു. എത്ര നല്ല കാര്യങ്ങള്‍ ചെയ്താലും കുറ്റം കണ്ടെത്തി ട്രോള്‍ ചെയ്യാനും പരിഹസിക്കാനുമാണ് അവർ നോക്കുന്നത്’ എന്ന് ഭാഗ്യ പറയുന്നു.

‘അച്ഛൻ അദ്ദേഹത്തിന്റെ ജോലിയുമായി മുന്നോട്ടു പോകും. എന്തൊക്കെ സംഭവിച്ചാലും എത്രയൊക്കെ കളിയാക്കിയാലും. തോറ്റാലും ജയിച്ചാലും അദ്ദേഹം ആള്‍ക്കാർക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഒരുപക്ഷേ ഇത്തവണ തോറ്റിരുന്നെങ്കില്‍ പോലും നാട്ടുകാർക്ക് വേണ്ടി ചെയ്യുന്നതില്‍ അച്ഛൻ ഒരു കോട്ടവും വരുത്തുമായിരുന്നില്ല, നല്ല കാര്യങ്ങള്‍ തുടരും. നാട്ടുകാർക്കുവേണ്ടി എന്തൊക്കെ ചെയ്യുമോ അതൊക്കെ ചെയ്യും. എത്ര വിമർശനവും കളിയാക്കലും ഉണ്ടായാലും’ -ഭാഗ്യ പറഞ്ഞു.

read also: ‘ആ നടി അത് പറഞ്ഞിട്ട് ഇത്രയും വര്‍ഷമായില്ലേ, അച്ഛനെ അപമാനിച്ചവരോട് പറയാനുള്ളത്: ഗോകുല്‍ സുരേഷ്

തൃശൂരില്‍ വമ്പൻ ഭൂരിപക്ഷം നേടിയാണ് സുരേഷ് ഗോപി വിജയിച്ചത്. കേന്ദ്ര നേതൃത്വവുമായുള്ള ചർച്ചകള്‍ നടത്തുകയാണ് താരമിപ്പോൾ.

Share
Leave a Comment