GeneralLatest NewsMollywoodNEWSWOODs

ദൈവനിയോഗമെന്ന പോലെ അദ്ദേഹം മരുമകന്റെ കൈ പിടിച്ച്‌ ഭാഗ്യയുടേതുമായി ചേര്‍ത്ത് വെച്ചു: സുരേഷ് ഗോപി

പ്രധാനമന്ത്രി അച്ഛന്റെ സ്ഥാനത്ത് നിന്ന് കൈ പിടിച്ചുകൊടുക്കണം

പ്രധാനമന്ത്രി നരേന്ദ്രമോദി കണ്ണ് നിറഞ്ഞ് തന്നെ നോക്കിയ നിമിഷത്തെക്കുറിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. മൂത്ത മകള്‍ ഭാഗ്യ സുരേഷിന്റെ ഗുരുവായൂര്‍ നടന്ന വിവാഹദിവസത്തെ ഒരു സംഭവമാണ് ചാനൽ അഭിമുഖത്തിൽ സുരേഷ് ഗോപി പങ്കുവച്ചത്.

read also: ചവിട്ടി തേച്ചവരുടെ മുന്നില്‍ വിജയകിരീടം ചൂടിനില്‍ക്കുന്ന സുരേഷ് ഗോപി, രാഷ്ട്രീയം മറന്ന് ചരിത്രം വഴി മാറിയ വിജയം: റോഷ്‌ന

‘പ്രധാനമന്ത്രി അച്ഛന്റെ സ്ഥാനത്ത് നിന്ന് കൈ പിടിച്ചുകൊടുക്കണം എന്നൊന്നും മുന്‍കൂട്ടി ഒരു തീരുമാനവും ഇല്ലായിരുന്നു. ഒരു ദൈവനിശ്ചയം പോലെയാണ് എല്ലാം നടന്നത്. കന്യാദാനം നടത്തുമ്പോള്‍ അച്ഛനായ ഞാന്‍ മാത്രം കൈപിടിക്കുന്നതിന് പകരം അച്ഛനായ ഞാനും അമ്മയായ രാധികയും കൈപിടിച്ചുകൊടുക്കണം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. പൊടുന്നനെയാണ് അദ്ദേഹം (പ്രധാനമന്ത്രി മോദി) മകള്‍ ഭാഗ്യയുടെ കൈ പിടിച്ചത്. അതിന് ശേഷം അദ്ദേഹം (മോദി) എന്റെ കണ്ണുകളിലേക്ക് നോക്കി. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഈറനണിഞ്ഞിട്ടുണ്ടായിരുന്നു. പിന്നെ ഒരു ദൈവനിയോഗമെന്ന പോലെയാണ് അദ്ദേഹം മരുമകന്റെ കൈ പിടിച്ച്‌ ഭാഗ്യയുടേതുമായി ചേര്‍ത്ത് വെച്ചത്. ഞാനത് ശ്രദ്ധിക്കാന്‍ പോയില്ല. ഞാന്‍ ശ്രദ്ധിച്ചാല്‍ ഒരു പക്ഷെ ഞാന്‍ വൈകാരികമായി ഉലഞ്ഞുപോകും”- സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button