നടിയും മോഡലും മേക്കപ്പ് ആര്‍ടിസ്റ്റുമാണ് റോഷ്‌ന ആന്‍ റോയ്. സുരേഷ് ഗോപിയുടെ വിജയം ആഘോഷമാക്കുകയാണ് നടി. രാഷ്ട്രീയമറിഞ്ഞ സുരേഷ് ഗോപിക്ക് വേണ്ടി ജനങ്ങള്‍ വോട്ട് ചെയ്‌തെന്നും നേരത്തെ തോറ്റു തുന്നം പാടിയ അതേ സ്ഥലത്തു തന്നെ വീണ്ടും ഇന്നാണ് അദ്ദേഹം വിജയിച്ചതെന്നും ഓര്‍മ്മിപ്പിക്കുകയാണ് റോഷ്‌ന.
read also: ‘കിളി കൂടു കൂട്ടുന്നപോലെ ഞാൻ വച്ച വീട് ഇതാ നിലംപൊത്തി: വേദനയോടെ ഭാഗ്യലക്ഷ്മി
റോഷ്‌നയുടെ വാക്കുകൾ
‘രാഷ്ട്രീയം മറന്ന് ചരിത്രം വഴി മാറിയ വിജയം സന്തോഷം സുരേഷേട്ടാ ……
നിങ്ങള്‍ തീര്‍ച്ചയായും വിജയിക്കേണ്ട ഒരാള്‍ തന്നെയാണ് … വോട്ടു ചോദിക്കാന്‍ ചെല്ലുമ്ബോള്‍ പോലും അവ്ഗണനയോടെ നിങ്ങളെ നോക്കി കണ്ടവര്‍ക്കു മുന്നില്‍ ”തൃശ്ശൂര്‍ ഞാന്‍ ഇങ്ങ് എടുക്കുവാ ”എന്ന് പറഞ്ഞ വാചകത്തില്‍ മേല്‍ എത്രത്തോളം അദ്ദേഹത്തെ പറയാമോ അത്രത്തോളം തരം താഴ്ത്തി ചവിട്ടി തേച്ചവരുടെ മുന്നിലൂടെ വിജയകിരീടം ചൂടി നില്‍ക്കേണ്ടത് നിങ്ങള്‍ തന്നെയാണ്….
അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ … അദ്ദേഹത്തിന്റെ മാനുഷീക മൂല്യങ്ങളെ , അദ്ദേഹത്തിന്റെ കലാ പ്രവര്‍ത്തനങ്ങളെ എല്ലാം മറന്ന ആളുകള്‍ വോട്ട് ചോദിക്കാന്‍ ചെന്നപ്പോള്‍ പോലും അയാളോട് പെരുമാറിയ രീതി , എവിടെയൊക്കെ അധിക്ഷേപിക്കാമോ അവിടെയൊക്കെ അദ്ദേഹത്തെ തരംതാഴ്ത്തി നിര്‍ത്തി , തോറ്റു തുന്നം പാടിയ. അതേ സ്ഥലത്തു തന്നെ വീണ്ടും നിന്നു അയാള്‍ വിജയിച്ചിരിക്കുകയാണ് …..
ഇന്നയാളുടെ ദിവസമാണ് ….SG
അപ്പോ പറഞ്ഞപോലെ … തൃശ്ശൂര്‍… ഞാന്‍ അങ്ങോട്ട് എടുത്ത് … സുരേഷ് ഗോപി’
Post Your Comments