GeneralLatest NewsMollywoodNEWSWOODs

‘കിളി കൂടു കൂട്ടുന്നപോലെ ഞാൻ വച്ച വീട് ഇതാ നിലംപൊത്തി: വേദനയോടെ ഭാഗ്യലക്ഷ്മി

മദ്രാസിലേക്ക് പറന്നു പോയി ഒരു ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരും പോലെ പണവും കൊണ്ടുവരും

സ്വന്തമായൊരു വീട് സ്വപ്നം കാണുന്നവർ നിരവധിയാണ്. താൻ ഓടിനടന്നു പൂർത്തികരിച്ച സ്വപ്ന ഭവനം ഉപേക്ഷിക്കേണ്ടിവന്നതിനെക്കുറിച്ചും ഇപ്പോള്‍ അത് പൊളിക്കുന്നത് കാണേണ്ടിവന്നെന്നുമുള്ള നോവുന്ന ഓർമ പങ്കുവച്ചിരിക്കുകയാണ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

തിരുവനന്തപുരത്താണ് സ്വരം എന്ന പേരിൽ ഭാഗ്യലക്ഷ്മി വീട് പണിതത്. വീടു പണിത് ഗൃഹപ്രവേശം നടത്തുന്നതും വർഷങ്ങള്‍ക്കു ശേഷം ആ വീടു പൊളിക്കുന്നതുമായ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോയും ഭാഗ്യലക്ഷ്മി പങ്കുവച്ചു.

read also: ആകാംക്ഷ നിറച്ച് ചിത്തിനി ടീസർ !!

‘കിളി കൂടു കൂട്ടുന്നപോലെയാണ് അന്ന് ഞാൻ ഈ വീട് വച്ചത്. മദ്രാസിലേക്ക് പറന്നു പോയി ഒരു ചുള്ളിക്കമ്പു കൊത്തിക്കൊണ്ട് വരും പോലെ പണവും കൊണ്ടുവരും, വീണ്ടും പോകും വരും, ഒടുവില്‍ താമസമായപ്പോഴോ സമാധാനമില്ല. പിന്നെ ഒട്ടും ആലോചിച്ചില്ല. സ്നേഹമില്ലാത്തിടത്ത്, സമാധാനമില്ലാത്തിടത്ത് ഒരു നിമിഷംപോലും നില്‍ക്കരുത്. ഉപേക്ഷിക്കണം. അതെത്ര വിലപിടിപ്പുള്ളതായാലും. സമാധാനമാണ് ഒരു മനുഷ്യന് സന്തോഷം തരുന്നത്,’- എന്ന അടിക്കുറിപ്പിലാണ് താരം വീഡിയോ പോസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button