മലയാളത്തിന് പുറമെ തെലുങ്കിലും സജീവമായി നടിയാണ് ദിവ്യ പിള്ള. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചു ദിവ്യ പങ്കുവച്ച വാക്കുകള്‍ ശ്രദ്ധ നേടുന്നു.
തന്റെ പുതിയ തെലുങ്ക് സിനിമയായ തണ്ടേലിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു തെലുങ്ക് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ദിവ്യ തന്റെ ആദ്യ വിവാഹത്തെക്കുറിച്ചും ഡേറ്റിംഗിനെക്കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുന്നത്. താനും ഇറാഖി വംശജനായ ബ്രിട്ടീഷ് പൗരനുമായി പ്രണയത്തിലായിരുന്നുവെന്നാണ് ദിവ്യ പറയുന്നത്.
’12 വര്‍ഷത്തോളം തങ്ങള്‍ റിലേഷന്‍ഷിപ്പിലായിരുന്നു. പിന്നീട് ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു. മൂകാംബികയില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തിന് തന്റെ മാതാപിതാക്കള്‍ പങ്കെടുത്തിരുന്നു. ക്ഷേത്രത്തില്‍ വച്ച് നടന്ന ചടങ്ങായിരുന്നതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. രണ്ടു പേരും രണ്ട് രാജ്യങ്ങളിലെ പൗരന്മാര് ആയതിനാല്‍ നിയമ പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷെ ആ പ്രശ്നങ്ങള്‍ പരിഹരിക്കും മുമ്പ് തന്നെ തങ്ങള്‍ പിരിഞ്ഞു’വെന്നും ദിവ്യ പറയുന്നു
read also: അവസാന നിമിഷം മല്ലിക സുകുമാരൻ ചിത്രത്തില്‍ നിന്നും പിന്മാറി : വൈശാഖ്
‘ജീവിതത്തില്‍ നിന്നും താന്‍ ആഗ്രഹിക്കുന്നതും അദ്ദേഹം ആഗ്രഹിക്കുന്നതും ഒത്തു പോകില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് പിരിയുന്നത്. തങ്ങളുടെ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ വിവാഹ മോചനത്തിന്റെ നൂലാമാലകളില്ലായിരുന്നു. എന്നാല്‍ ഇതുകാരണം തന്നോട് വിവാഹിതയാണോ എന്ന് ചോദിക്കുമ്പോള്‍ എന്ത് ഉത്തരം നല്കണമെന്നതില് തനിക്ക് ആശയക്കുഴപ്പമുണ്ടാകാറുണ്ട്. എന്നാല്‍ താന്‍ ഇപ്പോള്‍ ഡേറ്റിംഗിലാണ് എന്നത് സത്യമാണ്. അല്ലെന്ന് കള്ളം പറയാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ആരാണ് ആ വ്യക്തിയെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല’- ദിവ്യ വ്യക്തമാക്കി.
തെലുങ്കില്‍ ദിവ്യ പിള്ള അഭിനയിച്ച മംഗളാവരം വലിയ വിജയമായിരുന്നു. ചിത്രത്തിലെ ദിവ്യയുടേയും ശ്രാവണിന്റേയും ഇന്റിമേറ്റ് രംഗവും ചര്‍ച്ചയായി മാറിയിരുന്നു. ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കാന്‍ താന്‍ ഒട്ടും കംഫര്‍ട്ടബിള്‍ അല്ലെന്നാണ് ദിവ്യ പറയുന്നത്.
Post Your Comments