GeneralLatest NewsMollywoodNEWSSongsVideosWOODs

“മോണിക്ക ഒരു Ai സ്റ്റോറി” പഴമയും റാപ്പും ചേരുന്ന പ്രൊമോ സോങ്ങ് മേക്കിങ് വീഡിയോ ഇറങ്ങി

ഗാനം പാടിയിരിക്കുന്നത് മലയാളിയല്ലാത്ത സ്പാനിഷ് ഭാഷ മാതൃഭാഷയായ അപർണ മൾബറിയാണ്.

ആറ് പതിറ്റാണ്ട് മുമ്പ് പി ഭാസ്കരന്റെ രചനയിൽ ബാബുരാജിന്റെ സംഗീതത്തിൽ പിറന്ന “ ഒരു കൊട്ട പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ” എന്ന ഹിറ്റ് ഗാനം ആസ്വാദകരുടെ ചുണ്ടിൽ ഇന്നും മാധുര്യത്തോടെ നിലനിൽക്കുന്നു. ആ ഗാനത്തിന്റെ ആദ്യവരികളുടെ ഈണവും നാടൻ ശീലും റാപ്പുമെല്ലാം കലരുന്ന “മോണിക്ക ഒരു Ai സ്റ്റോറി”യുടെ ഗാനത്തിന്റെ മേക്കിങ്ങ് വീഡിയോ പുറത്തിറങ്ങി.

“ആടിയും പാടിയും ആടി വേടൻ കെട്ടിപാടി” എന്ന് തുടങ്ങുന്ന പാട്ടിൽ “ആകാശ വീഥിയിലല്ലോ സ്നേഹം ചൊരിയും മമ്മ ഇരിപ്പൂ…” എന്ന വരികളാണ്, “ഒരു കൊട്ടാ പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ” എന്ന ബാബുരാജിന്റെ ഈണത്തിനനുസരിച്ച് ചിട്ടപ്പെടുത്തിയതെന്ന് ഗാനരചയിതാവ് മൻസൂർ പള്ളൂർ പറയുന്നു. സംവിധായകൻ ഇ എം അഷ്റഫിന്റെയും സംഗീത സംവിധായകൻ യൂനൂസിയോയുടെയും പ്രോത്സാഹനത്തിലാണ് ഇങ്ങനെ ഒരു ഗാനം രചിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മോണിക്ക ഒരു Ai സ്റ്റോറിയുടെ ഈ പ്രൊമോ ഗാനം പാടിയിരിക്കുന്നത് മലയാളിയല്ലാത്ത സ്പാനിഷ് ഭാഷ മാതൃഭാഷയായ അപർണ മൾബറിയാണ്.

read also: മാർക്കോയുടെ സെറ്റിൽ ജൻമദിനാഘോങ്ങൾ

മോണിക്ക ഒരു എ ഐ സ്റ്റോറി ജൂൺ 21 ന് കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. അപർണ മൾബറിയോടൊപ്പം മജീഷ്യൻ മുതുകാടും ശ്രീപതും സിനി എബ്രഹാമും മണികണ്ഠനും അഭിനയിക്കുന്നുണ്ട് .

shortlink

Related Articles

Post Your Comments


Back to top button