അമ്മയുടെ അറുപതാം പിറന്നാള്‍ ആഘോഷമാക്കി ഗായികയും അവതാരകയുമായ അഭിരാമി സുരേഷ്. അച്ഛനില്ലാത്തതിനാല്‍ പ്രതീക്ഷിച്ച പോലെ ഗംഭീരമായില്ലെന്നും അഭിരാമി കുറിച്ചു.
read also: “മോണിക്ക ഒരു Ai സ്റ്റോറി” പഴമയും റാപ്പും ചേരുന്ന പ്രൊമോ സോങ്ങ് മേക്കിങ് വീഡിയോ ഇറങ്ങി
‘അമ്മ പൊന്നിന്റെ 60ആം പിറന്നാള്‍.. ഷഷ്ടിപൂർത്തി. നമ്മുടെ അമ്മക്കുട്ടിയുടെ പിറന്നാള്‍ ആയിരുന്നു ട്ടോ.. ഈ വീഡിയോ എടുത്തു വെച്ചിട്ട് ഇപ്പൊ കുറച്ചായി, ഒന്ന് എഡിറ്റ് ചെയ്യാൻ ഗാപ് കിട്ടണ്ടേ ..അമ്മക്ക് വേണ്ട കൊച്ചു സന്തോഷങ്ങള്‍ കൊടുക്കാൻ പറ്റിയെന്നു വിശ്വസിക്കുന്ന ഒരു കൊച്ചു ഷഷ്ഠിപൂർത്തി ..ചേച്ചി ഫോണിലൂടെ എല്ലാം ഹെല്പ് ചെയ്യുന്നുണ്ടായിരുന്നു.. പാവം നല്ല തിരക്കിലാണ്.. നല്ല ഓട്ടത്തിലാണ്.. സ്ഥലത്തില്ല.. അച്ഛ ഉള്ളപ്പോ ഒരുപാട് പ്ലാനുകള്‍ ഉണ്ടായതാണ് ഒരു വലിയ പരുപാടി ആയി തന്നെ നടത്തണമെന്നൊക്കെ .. പക്ഷെ, അച്ഛൻ ഞങ്ങളെ വിട്ടു പോയി.. അത് കൊണ്ട് പ്രതീക്ഷിച്ച പോലെ ഗംഭീരമായില്ലെങ്കിലും, മനസ്സിന് സന്തോഷം കൊടുക്കാൻ പറ്റിയെന്നു വിശ്വസിക്കുന്നു.- എന്ന കുറിപ്പോടെ പിറന്നാള്‍ വിശേഷം അഭിരാമി പങ്കുവച്ചു.
Post Your Comments