GeneralLatest News

വിവാഹമോചനം ഞങ്ങളുടെ ഇഷ്ടപ്രകാരമല്ല, കാരണം ജ്യോൽസ്യൻ പറഞ്ഞ ആ കാര്യം: 7 ജന്മത്തിലും ഭര്‍ത്താവായി അദ്ദേഹം തന്നെ മതി- നളിനി

മലയാളത്തിലും തമിഴിലും തിളങ്ങി നിന്ന നായിക നടിയാണ് നളിനി. ഇപ്പോഴും താരം തമിഴ് ഇൻഡസ്ട്രിയിൽ സജീവമാണ്. ഭൂമിയിലെ രാജാക്കന്മാര്‍, ആവനാഴി, അടിമകള്‍ ഉടമകള്‍, വാര്‍ത്ത തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി നളിനി മാറി. ബാലതാരമായിട്ടാണ് നളിനി സിനിമയില്‍ എത്തിയത്.

പത്ത് വയസ്സുള്ളപ്പോളാണ് എ.ബി രാജിന്റെ അഗ്‌നി ശരം എന്ന സിനിമയില്‍ ജയന്റെ സഹോദരിയായി അഭിനയിച്ചത്. സൂപ്പര്‍ നായികയായി തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് നളിനി വിവാഹിതയാവുന്നത്. അക്കാലത്ത് മുന്‍നിര നടനും സംവിധായകനുമായ രാമരാജനുമായി പ്രണയത്തിലായ നടി അദ്ദേഹത്തെ പ്രണയിച്ച്‌ വിവാഹം കഴിക്കുകയായിരുന്നു. രാമരാജന്‍ സഹ സംവിധായകനായിരിക്കുമ്പോള്‍ മുതലാണ് നളിനിയുമായി പ്രണയത്തിലാവുന്നത്.

ശേഷം വിവാഹിതരായെങ്കിലും ആ ബന്ധം അവസാനിപ്പിക്കേണ്ടതായി വന്നിരുന്നു. ഇപ്പോഴിതാ വീണ്ടും രാമരാജനും നളിനിയും തമ്മിലുള്ള പ്രണയകഥയും വേര്‍പിരിയാനുണ്ടായ കാരണങ്ങളും വൈറലാവുകയാണ്. തുടക്കത്തില്‍ രാമരാജന്റെ പ്രണയത്തെ നളിനി കാര്യമായി എടുത്തിരുന്നില്ല. ഒരു ഘട്ടത്തില്‍ പ്രണയാഭ്യര്‍ഥനയുമായി പിന്നാലെ നടന്നതിന്റെ പേരില്‍ നളിനിയുടെ വീട്ടുകാര്‍ രാമരാജനെ മര്‍ദിക്കുന്ന സാഹചര്യം വരെ ഉണ്ടായി.

എന്നാല്‍ നമുക്ക് വേണ്ടി ഒരാള്‍ വഴി തെറ്റി പോവുകയാണെന്ന് തോന്നിയ സമയത്താണ് താന്‍ രാമരാജനെ പ്രണയിക്കാന്‍ തുടങ്ങിയതെന്നാണ് ഒരിക്കല്‍ നളിനി പറയുന്നത്. എങ്കിലും അദ്ദേഹം ഒഴിവായി പോകട്ടെ എന്ന് കരുതി ഒരു വര്‍ഷത്തോളം തമിഴില്‍ അഭിനയിക്കാതെ മലയാള സിനിമയില്‍ മാത്രം അഭിനയിച്ചു. ഈ സമയത്ത് നളിനിയുടെ കൂടെ ഉണ്ടായിരുന്ന അമ്മ ഒരു ദിവസം ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി ബെംഗളൂരുവിലേക്ക് പോയി.

ഇതറിഞ്ഞ രാമരാജന്‍ ഷൂട്ടിംഗ് സ്ഥലത്ത് വരികയും നളിനിയെ കാറില്‍ കയറ്റി കൊണ്ട് പോയി താലി കെട്ടി. അങ്ങനെയായിരുന്നു താരവിവാഹം നടക്കുന്നത്. അങ്ങനെ സന്തുഷ്ടമായൊരു കുടുംബ ജീവിതത്തിലേക്ക് താരങ്ങള്‍ പ്രവേശിച്ചു. ഇരുവര്‍ക്കും അരുണ, അരുണ്‍ എന്നീ ഇരട്ട കുട്ടികളും ജനിച്ചു.

13 വര്‍ഷം ഒരുമിച്ച്‌ ജീവിച്ചതിന് ശേഷമാണ് താരങ്ങള്‍ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നത്. ഒരു ജോത്സ്യന്റെ പ്രവചനത്തെ തുടര്‍ന്നായിരുന്നു ഇരുവരും ബന്ധം അവസാനിപ്പിക്കുന്നത്. ഒരുമിച്ച്‌ മക്കളുടെ കൂടെ ജീവിച്ചാല്‍ പിതാവിന്റെ ജീവന്‍ നഷ്ടപ്പെടുമെന്ന് ഒരു ജോത്സ്യന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ജ്യോതിഷത്തില്‍ വലിയ വിശ്വാസമുണ്ട്. മക്കളെ ഒറ്റയ്ക്ക് വിടാന്‍ പറ്റില്ലെന്ന് തോന്നിയതോടെയാണ് അവരുമായി ഒറ്റയ്ക്ക് ജീവിക്കാമെന്ന് നളിനി തീരുമാനിക്കാന്‍ കാരണം.

മക്കള്‍ വലുതാകുമ്പോള്‍ അച്ഛന്‍ ഉണ്ടാവില്ലെന്ന് പറഞ്ഞതോടെ ഞങ്ങള്‍ ഡിവേഴ്സ് വാങ്ങി, മാറി ജീവിക്കാന്‍ തുടങ്ങി. വിവാഹമോചനം നേടുമ്പോഴും എന്റെ ഭര്‍ത്താവ് എന്റെ കൈപിടിച്ചു നടത്തുകയായിരുന്നു എന്നും നളിനി പറഞ്ഞു. എന്നാല്‍ വേര്‍പിരിഞ്ഞിട്ടും രാമരാജനെ താന്‍ ഇപ്പോഴും സ്‌നേഹിക്കുന്നുവെന്നാണ് ഒരു അഭിമുഖത്തില്‍ നളിനി പറയുന്നത്.

ഭര്‍ത്താവെന്ന നിലയില്‍ രാമരാജനെ എനിക്കിഷ്ടമാണ്. അദ്ദേഹത്തോടൊപ്പം ജീവിച്ച കാലമൊരു സുവര്‍ണ്ണകാലമായിരുന്നു. ഞാന്‍ ഒന്ന് തുമ്മുകയാണെങ്കില്‍ പോലും അവനറിയാം. അദ്ദേഹം എന്നോട് അത്രയും വാത്സല്യം കാണിക്കുമായിരുന്നു. ഏഴു ജന്മങ്ങള്‍ എടുത്താലും എന്റെ ഭര്‍ത്താവായി രാമരാജന്‍ തന്നെ തിരിച്ചു വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button