ആലപ്പുഴ: സഫാരി കാറിൽ ആവേശം സിനിമയിലെ അമ്പാൻ സ്റ്റൈലിൽ സ്വിമ്മിംഗ് പൂളൊരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് സഞ്ജു ടെക്കിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. കാറിനുള്ളില്‍ സ്വിമ്മിങ് പൂൾ ഒരുക്കി കുളിച്ചും യാത്ര ചെയ്തും പോവുന്നതിന്റെ വീഡിയോ സഞ്ജു തന്നെ തന്റെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. വാഹനം പിടിച്ചെടുത്ത അധികൃതർ കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കി.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സഞ്ജു ടെക്കി വ്ളോഗ്സ് എന്ന യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കുവച്ചത്. കാറിന്റെ പിന്‍ഭാഗത്തെ സീറ്റ് അഴിച്ചുമാറ്റി സ്വിമ്മിങ് പൂള് സജ്ജീകരിക്കുകയായിരുന്നു. ടര്പോളിന് ഷീറ്റ് വലിച്ചുകെട്ടി അതിലാണ് വെള്ളം നിറച്ചത്. തുടര്‍ന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയായിരുന്നു.വാഹനം പിടിച്ചെടുത്ത അധികൃതർ കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കി.
വാഹനത്തിൽ കുളിച്ചു, യാത്ര ചെയ്തു, കാര്‍ സ്വിമ്മിംഗ് പൂളുമായി പോവുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തു, വെള്ളം പൊതു നിരത്തിലേയ്ക്ക് ഒഴുക്കി വിട്ടു എന്നിങ്ങനെയാണ് ആർടിഒയുടെ വിശദീകരണം. എന്നാൽ എന്റർടൈൻമെന്റ് വീഡിയോ നിർമ്മാതാവാണ് താനെന്നും വരുമാന മാർഗത്തിനാണ് ഇങ്ങനെ ചെയ്തതെന്ന് യൂട്യൂബർ സഞ്ജു ടെക്കി പറഞ്ഞു.
Post Your Comments