GeneralLatest News

രോഗാവസ്ഥ കണ്ടെത്തിയത് 41-ാം വയസ്സിൽ, ചിലപ്പോൾ അപകടമായേക്കാം, തുറന്ന്‌ പറഞ്ഞ് ഫഹദ് ഫാസിൽ

തൻറെ പ്രതിഭ കൊണ്ട് മലയാള സിനിമയെ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ഫഹദ് ഫാസിൽ. അച്ഛൻറെ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് എങ്കിലും അത് വിജയിച്ചില്ല. അതോടെ സിനിമയിൽ നിന്നും മാത്രമല്ല സ്വന്തം നാട്ടിൽ നിന്നും ഫഹദ് ഇടവേള എടുത്തു. ഫഹദിന്റെ രണ്ടാം വരവ് മലയാളികളെ ഞെട്ടിച്ചു. പിന്നീട് അങ്ങോട്ട് ഫഹദ് എന്ന താരം വളർന്നത് ഞൊടിയിടയിലായിരുന്നു.

ഇന്ന് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും എല്ലാം തൻറെ അഭിനയം കൊണ്ട് കയ്യടി നേടുകയാണ് ഫഹദ് ഫാസിൽ. ആവേശമാണ് മലയാളത്തിൽ ഫഹദിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ‘എട മോനെ’ എന്ന രംഗയുടെ വിളിയിൽ തിയറ്റർ ആവേശംകൊണ്ടു.

ഇപ്പോഴിതാ തനിക്ക് എ.ഡി.എച്ച്.ഡി എന്ന അസുഖമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ . 41ാം വയസ്സിലാണ് രോഗം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കോതമംഗലം പീസ് വാലി ചിൽഡ്രൻസ് വില്ലേജ് നാടിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഫഹദ് ഫാസിൽ. പീസ് വാലിക്ക് ആവശ്യമായ എന്തും ചെയ്ത് തരാൻ താൻ തയ്യാറാണ്. എന്നെ കാണുമ്പോൾ നിങ്ങൾക്ക് ചിരിക്കാൻ കഴിയുകയാണെങ്കിൽ അതാണ് നിങ്ങളോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യ​മെന്നും ഫഹദ് ഫാസിൽ കൂട്ടിച്ചേർത്തു.

നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന മാനസികരോഗമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ. ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, അമിതമായ ശാരീരിക പ്രവർത്തനങ്ങൾ, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിൽ പെരുമാറ്റം നിയന്ത്രിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

ലക്ഷണങ്ങൾ:

അല്പംപോലും ഏകാഗ്രതയില്ലാത്ത തരത്തിലുള്ള ശ്രദ്ധക്കുറവ്, തുടർച്ചയായതും അലക്ഷ്യസ്വഭാവമുള്ളതുമായ ചലനങ്ങൾ, പൊടുന്നനെ സംസാരിക്കാനും എടുത്തുചാടി കാര്യങ്ങൾ ചെയ്യാനുമുള്ള അക്ഷമനിറഞ്ഞ പ്രവണത എന്നിവയാണ് ഈ രോഗത്തിന്റെ മുഖ്യലക്ഷണങ്ങൾ. ഇലക്ട്രിക്‌സ്വിച്ചുകളിലും ഉപകരണങ്ങളിലും നടത്തുന്ന പരീക്ഷണങ്ങൾ, ഉയരത്തിൽ നിന്ന് താഴേക്ക് ചാടൽ, അതിവേഗത്തിൽ മരംകയറൽ തുടങ്ങിയ ഇവരുടെ ചില പ്രവൃത്തികൾ ചിലപ്പോഴെങ്കിലും അപകടങ്ങളിൽ കലാശിക്കുകയും ജീവൻതന്നെ നഷ്ടപ്പെടാൻ ഇടയാക്കുകയും ചെയേ്തക്കാം.

മറ്റു കുട്ടികളോടൊപ്പം കളിക്കുമ്പോൾ തോൽവി അംഗീകരിക്കാൻ മടി, പൊടുന്നനെ ക്ഷോഭിക്കുകയും മറ്റുള്ളവരെ ആക്രമിക്കുകയും ചെയ്യുന്നസ്ഥിതി എന്നിവയും കാണാറുണ്ട്. ആവശ്യപ്പെടുന്നതെന്തും ഉടനടി സാധിച്ചുകൊടുക്കാത്ത പക്ഷം അക്രമം കാണിക്കാനുള്ള പ്രവണതയുണ്ടാകും.ക്യൂ നിൽക്കുക,ക്ഷമയോടെ ഒരു കാര്യത്തിനായി കാത്തിരിക്കുക തുടങ്ങിയവ ഇത്തരക്കാർക്ക് ഏറെ പ്രയാസമാണ്.

ചില കുട്ടികളിൽ മേല്പറഞ്ഞ ലക്ഷണങ്ങളോടൊപ്പം നിരന്തരമായ കളവ് പറച്ചിൽ, മോഷണം, ക്ലാസ്സിൽ പോകാതിരിക്കുക, മൃഗങ്ങളെയും മറ്റും അകാരണമായി ഉപദ്രവിക്കുക, വീട് വിട്ട് ഓടിപ്പോകുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. ഈ അവസ്ഥയെ ഹൈപ്പർ കൈനറ്റിക് കോൺഡക്ട് ഡിസോർഡർഎന്ന പേരിലാണ് വിശേഷിപ്പിക്കാറുള്ളത്.

shortlink

Related Articles

Post Your Comments


Back to top button