മരിച്ച വീടുകളില്‍ ചെന്നാല്‍ ചിരി വരും, അമ്മയും അച്ഛനും അവിടേയ്ക്ക് കൊണ്ടു പോവാറില്ല: നിഖില വിമല്‍

പല മരണ വീട്ടില്‍ നിന്നും അമ്മ ഞങ്ങളെ ഇറക്കി വിട്ടിട്ടുണ്ട്

ആരെങ്കിലും എന്നെ സീരിയസായിട്ട് ചീത്ത പറഞ്ഞാലും മരണ വീട്ടില്‍ പോയാലും താനും ചേച്ചിയും പരസ്പരം മുഖത്ത് നോക്കി ചിരിക്കുമെന്നു നടി നിഖില വിമല്‍. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവച്ചത്.

read also:റെയ്ഡില്‍ പിടിക്കപ്പെട്ടത് നടി ഹേമ തന്നെ, തന്റെ പേരു പുറത്തുപറയരുതെന്ന് കരഞ്ഞു കാലു പിടിച്ചു !!

താരത്തിന്റെ വാക്കുകൾ, 

അച്ഛനും അമ്മയും എന്നെയൊന്നും മരണവീട്ടിലൊന്നും കൊണ്ടു പോകാറില്ല. കാരണം, ഞാനും ചേച്ചിയും അവിടെ പോയാലും പരസ്പരം നോക്കി ചിരിക്കും. പല മരണ വീട്ടില്‍ നിന്നും അമ്മ ഞങ്ങളെ ഇറക്കി വിട്ടിട്ടുണ്ട്. അതിനർത്ഥം മരിച്ചവരുടെ ബോഡി കാണുമ്പോള്‍ ചിരി വരുന്നു എന്നല്ല, ആ സാഹചര്യത്തില്‍ ചില ആളുകള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ചിരി വരാറുണ്ടെന്നാണ്. മരണപ്പെട്ട ആളുകളെ കുറിച്ച്‌ നമ്മളൊക്കെ കേള്‍ക്കുന്നത്. ഇവരൊക്കെ, മരുമകളെ ഉപദ്രവിച്ചിരുന്നു, അല്ലെങ്കില്‍ ഇങ്ങനെ ചെയ്തിരുന്നു എന്നൊക്കെയായിരിക്കും.

അപ്പോള്‍, അവരെ കുറിച്ചൊരു ഇമേജും നമ്മുടെ മനസില്‍ ഉണ്ടാകും. പക്ഷെ അവര്‍ മരിച്ചു കഴിഞ്ഞാല്‍ ബോഡി കൊണ്ടു വരുമ്പോള്‍ ഇതേ ആളിനെ അയ്യോ അമ്മേ, എന്തിനാ പോയത്, എന്നെയും കൊണ്ടു പൊക്കൂടെ എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോഴാണ് പെട്ടെന്ന് ചിരിവരുന്നത്.’- നിഖില വിമല്‍ പറഞ്ഞു.

Share
Leave a Comment