തമിഴ്‌നാട്ടിൽ അങ്കണവാടിയിൽ ബാർ സെറ്റിട്ട് ഇൻസ്റ്റാഗ്രാം റീൽ ഷൂട്ട് ചെയ്‌ത സംഭവത്തിൽ ഡിഎംകെ നേതാവിന്റെ മകനെതിരെ കേസ്. ആവേശം സിനിമയിലെ ബാർ രംഗമാണ് അംഗൻവാടിയിൽ ഷൂട്ട് ചെയ്തത്. വെല്ലൂർ ഡിഎംകെ യൂണിയൻ സെക്രട്ടറി ജ്ഞാനശേഖരന്റെ മകൻ അന്നാശേഖരനെതിരെ പൊലീസ് കേസെടുത്തു.
ആവേശം സിനിമയിലെ ചില രംഗങ്ങൾ ചിത്രീകരിക്കാനാണ് ശ്രമിച്ചത്. ചിത്രത്തിലെ ബാർ രംഗമാണ് ഡിഎംകെ നേതാവിന്റെ മകൻ ഉൾപ്പെടുന്ന സംഘം ചിത്രീകരിച്ചത്. വീടിന് സമീപത്തുള്ള അങ്കണവാടിയിലാണ് പാട്ട് ചിത്രീകരിച്ചത്. രാത്രിയിലാണ് ഷൂട്ട് നടന്നത്.
ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്‌തു. ഇതോടെയാണ് പൊലീസ് കേസ് എടുത്തത്. ജനങ്ങളും ഇതിനെതിരെ തിരിഞ്ഞു. കുട്ടികൾ പഠിക്കുന്ന സ്ഥലത്ത് ബാർ രംഗം ചിത്രരേഖരിച്ചുവെന്നാണ് പരാതി. തുടർന്ന് സ്കൂൾ കെട്ടിടം അതിക്രമിച്ചു കയറി എന്നത് ഉൾപ്പെടെ 3 വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
Leave a Comment