തന്റെ ദാമ്പത്യം തകർത്തത് നടി പവിത്ര : ചന്ദ്രകാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ മുൻഭാര്യയുടെ വെളിപ്പെടുത്തൽ

ലോക്ക്ഡൗണ്‍ സമയത്ത് ചന്ദ്രകാന്ത് ഉപദ്രവിച്ചത് ഞാൻ ആരോടും പറഞ്ഞിട്ടില്ല

തെലുങ്ക് സീരിയല്‍ നടി പവിത്രാ ജയറാം വാഹനാപകടത്തില്‍ മരിച്ചത് ദിവസങ്ങൾക്ക് മുൻപാണ്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പവിത്രയുടെ കാമുകനും സീരിയല്‍ നടനുമായ ചന്ദ്രകാന്തും ആത്മഹത്യ ചെയ്തിരുന്നു. അല്‍കാപൂരിലുളള വസതിയിലാണ് ചന്ദ്രകാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ നിന്നും ആത്മഹത്യാ കുറിപ്പും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ചന്ദ്രകാന്തിന്റെയും പവിത്രയുടെയും പ്രണയത്തെ കുറിച്ച്‌ വെളിപ്പെടുത്തി ചന്ദ്രകാന്തിന്റെ മുൻഭാര്യ ശില്‍പ രംഗത്തെത്തിയിരിക്കുകയാണ്. പതിനൊന്ന് വർഷം നീണ്ട തന്റെ ദാമ്പത്യം തകർന്നത് പവിത്ര കാരണമാണെന്ന് ശില്പ പറയുന്നു.

read also: ഹനീഫ് അദേനിയുടെ മാർക്കോ മൂന്നാർ ഷെഡ്യൂൾ പൂർത്തിയായി

‘ലോക്ക്ഡൗണ്‍ സമയത്ത് ചന്ദ്രകാന്ത് ഉപദ്രവിച്ചത് ഞാൻ ആരോടും പറഞ്ഞിട്ടില്ല. 11 വർഷത്തെ നീണ്ട ദാമ്പത്യ ബന്ധമായിരുന്നു ഞങ്ങളുടേത്. ആദ്യസമയത്ത് അദ്ദേഹം നന്നായി എന്നെയും മക്കളെയും സ്നേഹിച്ചിരുന്നു. എന്നാല്‍ പവിത്രയെ കണ്ടതോടെ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയായിരുന്നു. താനും പവിത്രയും ഷൂട്ടിംഗിനായി ബംഗളൂരുവിലേക്ക് പോകുകയാണെന്ന് കള്ളം പറഞ്ഞ് ഊട്ടിയിലേക്കാണ് ചന്ദ്രകാന്ത് അവധിക്ക് പോയിരുന്നത്. ശേഷം അവർ റീലുകള്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യും. ഇതെല്ലാം ഞാൻ അനുഭവിച്ചു. അതൊരു മാനസിക പീഡനമായിരുന്നു. പവിത്ര എന്നെക്കാള്‍ മുതിർന്ന സ്ത്രീയായിരുന്നു. ചന്ദ്രകാന്ത് എന്റെ ഭർത്താവാണ്, നിനക്ക് എന്ത് വേണമെങ്കിലും ചെയ്യൂവെന്നായിരുന്നു പവിത്രയുടെ മറുപടി. ഞാൻ ഈ വിഷയം പവിത്രയുടെ മക്കളോടും പറഞ്ഞിരുന്നു. എന്നാല്‍ മക്കളും അവരുടെ ബന്ധത്തെ അനുകൂലിക്കുകയായിരുന്നു. പക്ഷെ ചന്ദ്രകാന്തിന്റെ അമ്മ എനിക്കൊപ്പം നിന്നു. അദ്ദേഹം ഞങ്ങളുടെ അടുത്തേക്ക് ഒരിക്കല്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ”- ശില്‍പ പറഞ്ഞു. പവിത്രയുമായുളള ബന്ധം ചോദ്യം ചെയ്തതിന് ചന്ദ്രകാന്ത് തന്നെ മർദ്ദിച്ചിട്ടുണ്ടെന്നും ശില്‍പ പറയുന്നു.

Share
Leave a Comment