
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ മന്ത്രി വി ശിവന്‍കുട്ടി. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മന്ത്രി താരത്തിന് പിന്തുണ അറിയിച്ചത്.
‘ആ പരിപ്പ് ഇവിടെ വേവില്ല… മമ്മൂട്ടി മലയാളിയുടെ അഭിമാനം..’ എന്ന കുറിപ്പോടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദിനേയും മമ്മൂട്ടിയേയും ചേര്‍ത്തുവെച്ചുകൊണ്ട് നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
Post Your Comments