Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWSWOODs

‘ഒരു കട്ടിൽ ഒരു മുറി’ ജൂൺ 14-ന്

ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ''ഒരു കട്ടിൽ ഒരു മുറി''

ഹക്കിം ഷാ, പ്രിയംവദ കൃഷ്ണൻ, പൂർണിമ ഇന്ദ്രജിത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ”ഒരു കട്ടിൽ ഒരു മുറി” ജൂൺ പതിനാലിന് പ്രദർശനത്തിനെത്തുന്നു. ഷമ്മി തിലകൻ, വിജയരാഘവൻ , ജാഫർ ഇടുക്കി, രഘുനാഥ് പലേരി, ജനാർദ്ദനൻ, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി , മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാർ പ്രഭാകരൻ, ഹരിശങ്കർ, രാജീവ് വി തോമസ്, ജിബിൻ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജൻ കോഴിക്കോട് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

സപ്ത തരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, വിക്രമാദിത്യൻ ഫിലിംസ് എന്നീ ബാനറുകളിൽ സപ്ത തരംഗ് ക്രിയേഷൻസ് സമീർ ചെമ്പയിൽ, രഘുനാഥ് പലേരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ജോർജ്ജ് നിർവഹിക്കുന്നു. രഘുനാഥ് പലേരി തിരക്കഥ സംഭാഷണമെഴുതുന്നു.

read also: ഇനി കല്യാണം കഴിക്കാൻ പോകുന്നവരുടെ ശ്രദ്ധക്ക്! ‘ഗുരുവായൂര്‍ അമ്പലനടയില്‍’ കല്യാണപ്പാട്ട് ഇറങ്ങിയിട്ടുണ്ടേ…

രഘുനാഥ് പലേരി, അൻവർ അലി എന്നിവർ എഴുതിയ വരികൾക്ക് അങ്കിത് മേനോൻ,വർക്കി എന്നിവർ സംഗീതം പകരുന്നു. രവി ജി, നാരായണി ഗോപൻ എന്നിവരാണ് ഗായകർ.
പശ്ചാത്തല സംഗീതം- വർക്കി. എഡിറ്റിങ്-മനോജ് സി എസ്,
പ്രൊഡക്ഷൻ കൺട്രോളർ-ഏൽദോ സെൽവരാജ്,
കലാസംവിധാനം- അരുൺ ജോസ്,
മേക്കപ്പ്-അമൽ കുമാർ,
കോസ്റ്റ്യൂം ഡിസൈൻ- നിസ്സാർ റഹ്മത്ത്,
സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, മിക്സിങ്-വിപിൻ. വി. നായർ,
കാസ്റ്റിംഗ് ഡയറക്ടർ-ബിനോയ് നമ്പാല, സ്റ്റിൽസ്-ഷാജി നാഥൻ, സ്റ്റണ്ട്-കെവിൻ കുമാർ,
പോസ്റ്റ് പ്രൊഡക്ഷൻ കോർഡിനേറ്റർ- അരുൺ ഉടുമ്പൻചോല, അഞ്ജു പീറ്റർ, ഡിഐ- ലിജു പ്രഭാകർ,
വിഷ്വൽ എഫക്ട്-റിഡ്ജ് വിഎഫ്എക്സ്,
ചീഫ് അസോസിയേറ്റ് ഡയറക്ടർ -ഉണ്ണി സി, എ.കെ രജിലേഷ്,
ഡിസൈൻസ്- തോട്ട് സ്റ്റേഷൻ, പി ആർ ഒ- എ എസ് ദിനേശ്.

shortlink

Post Your Comments


Back to top button