
സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും ഭാര്യയും ഗായികയുമായ സൈന്ധവിയും വേർപിരിയുന്നു. പതിനൊന്ന് വർഷത്തെ തന്റെ വിവാഹ ജീവിതം അവസാനിപ്പിച്ചിരിക്കുകയാണെന്നു ജി വി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചു. ജി വിയുടെ ഭാര്യ സൈന്ധവിയും ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
‘പരസ്പര ബഹുമാനം നിലനിർത്തിക്കൊണ്ട്, ഞങ്ങള്‍ ഇരുവരുടേയും മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി, ഒരുപാട് നീണ്ട ആലോചനകള്‍ക്കിപ്പുറം, 11 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഞാനും സൈന്ധവിയും വേർപിരിയാൻ തീരുമാനിച്ചു. ഏറെ വ്യക്തിപരമായ ഈ മാറ്റത്തിന്റെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മനസ്സിലാക്കാനും മാനിക്കാനും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ഞങ്ങള്‍ താഴ്മയായി അപേക്ഷിക്കുന്നു. വേർപിരിയുകയാണെന്ന് അംഗീകരിച്ചുകൊണ്ട്, ഇത് ഞങ്ങള്‍ക്ക് എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനമാണെന്ന് വിശ്വസിക്കുന്നു. പ്രയാസമേറിയ ഈ സമയത്ത് നിങ്ങളുടെ മനസിലാക്കലും പിന്തുണയും ഏറെ വലുതാണ്. നന്ദി’- എന്നാണ് ഇരുവരും സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്.
2013 ലാണ് ഗായിക സൈന്ധവിയുമായി ജി വി വിവാഹിതനായത്. ഇരുവരും സ്കൂള്‍ കാലത്തെ സഹപാഠികള്‍ കൂടിയാണ്. അൻവി എന്ന മകളും ഇവർക്കുണ്ട്.
Post Your Comments