GeneralLatest NewsMollywoodNEWSWOODs

പൂരപ്പറമ്പില്‍ ജനറേറ്ററിന് കാവലിരുന്ന പയ്യൻ! മുടിയഴിച്ചിട്ട് അവന്‍ പാടും: സന്നിധാനന്ദനെക്കുറിച്ച് കുറിപ്പ്

ഭീകര ശബ്ദമുള്ള ആ പെരും ജനറേറ്ററിനടുത്ത് കീറച്ചാക്ക് വിരിച്ച്‌ കിടക്കാം

ഗായകന്‍ സന്നിധാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണെന്നും അറപ്പുളവാക്കുന്നതാണെന്നുമുള്ള അധിക്ഷേപ പരാമർശം പങ്കുവച്ച ഉഷാനായർക്ക് നേരെ വിമർശനം ഉയരുകയാണ്. ഉഷാ കുമാരിയെന്ന പ്രൊഫൈലില്‍ നിന്നാണ് സന്നിധാനന്ദന്റെ ചിത്രമടക്കം പങ്കുവച്ച്‌ അധിക്ഷേപം നടത്തിയത്.

 ഇപ്പോള്‍ സന്നിദാനന്ദനെക്കുറിച്ച് ഗാനരചയിതാവ് ഹരിനാരയാണൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. സന്നിദാനന്ദൻ കടന്നുവഴികളെക്കുറിച്ചാണ് സോഷ്യല്‍ മീഡിയ പോസ്റ്റിൽ ഹരി നാരായണൻ പറയുന്നത്.

read also: എന്റെ മൂക്ക് അവര്‍ തകര്‍ത്തു: രക്തമൊലിക്കുന്ന ദൃശ്യങ്ങളുമായി നടൻ ചേതൻ, ആള്‍ക്കൂട്ട ആക്രമണത്തില്‍ നടന് പരിക്ക്

ഹരിനാരായണന്റെ കുറിപ്പ്:

1994 ആണ് കാലം. പൂരപ്പറമ്ബില്‍ ,ജനറേറ്ററില്‍ ,ഡീസലു തീർന്നാല്‍, വെള്ളം തീർന്നാല്‍ ഒഴിച്ചു കൊടുക്കാനായി ഉടമസ്ഥൻ കാവല്‍ നിർത്തിയിരിക്കുന്ന പയ്യൻ, ടൂബ് ലൈറ്റുകള്‍ കെട്ടാൻ സഹായിച്ച്‌ ,രാത്രി മുഴുവൻ കാവല്‍ നിന്നാല്‍ അവന് 25 ഏറിയാല്‍ 50 രൂപ കിട്ടും , വേണമെങ്കില്‍ ഭീകര ശബ്ദമുള്ള ആ പെരും ജനറേറ്ററിനടുത്ത് കീറച്ചാക്ക് വിരിച്ച്‌ കിടക്കാം. പക്ഷെ ജനറേറ്ററിലേക്ക് ഒരു കണ്ണ് വേണം.

ഈ ഭീകര ശബ്ദത്തിൻ്റെ അടുത്ത് കിടന്ന് എങ്ങനെ ഉറങ്ങാനാണ്.‌? അപ്പുറത്തെ സ്‌റ്റേജില്‍ ഗാനമേളയാണ് നടക്കുന്നതെങ്കില്‍ പിന്നെ പറയുകയേ വേണ്ട അവൻ കണ്ണ് മിഴിച്ച്‌ കാതും കൂർപ്പിച്ച്‌ തന്നെ ഇരിക്കും. പിന്നെ സ്റ്റേജിൻ്റെ പിന്നില്‍ ചെന്ന് ഗാനമേളക്കാരോട് ചോദിക്കും

ചേട്ടാ ഞാനൊര് പാട്ട് പാടട്ടെ ? ചെലോര് കളിയാക്കും,ചിരിക്കും ചെലോര് ” പോയേരാ അവിടന്ന് ” എന്ന് ആട്ടിപ്പായിക്കും. അതവന് ശീലമാണ് .

എന്നാലും അടുത്ത പൂരപ്പറമ്ബിലും ,ഗാനമേള കണ്ടാല്‍ അവരുടെ അടുത്ത് ചെന്ന് അവൻ അവസരം ചോദിച്ചിരിക്കും. നാവില്ലാത്ത, ശബ്ദമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് പാട്ടിനോടുള്ള ഈ കമ്ബം. അന്ന് തന്നെ കേള്‍ക്കാൻ തുടങ്ങിയതാണ് നിറത്തിൻ്റെ, രൂപത്തിൻ്റെ പേരിലുള്ള കളിയാക്കലും. ഒരു ദിവസം ഏതോ സ്കൂള്‍ ഗ്രൗണ്ടില്‍ വലിയൊരു ഗാനമേള നടക്കുകയാണ്.

ജനറേറ്ററിനടുത്ത് കുറച്ച്‌ നേരം പാട്ട് കേട്ടിരുന്ന് അവൻ സ്റ്റേജിന് പിന്നിലേക്ക് നടന്നു. ആദ്യം കണ്ട ആളോട് ചോദിച്ചു ” ചേട്ടാ ഇയ്ക്കൊരു പാട്ട് പാടാൻ ചാൻസ് തര്വോ ? അയാളവൻ്റെ മുഷിഞ്ഞ വസ്ത്രത്തിലേക്കും മെലിഞ്ഞ രൂപത്തിലേക്കും, മുറി കൂട്ടി തുന്നിയ പോലുള്ള ചുണ്ടിലേക്കും നോക്കി , ” വാ .. പാട് ” ആ ഉത്തരം അവൻ ഒട്ടും പ്രതീക്ഷിച്ചില്ല .അതിൻ്റെ ആവേശത്തില്‍ നേരെ ചെന്ന് ജീവിതത്തില്‍ ആദ്യമായി മൈക്ക് എടുത്ത് ചെക്കനങ്ങട്ട് പൊരിച്ചു.

” ഇരുമുടി താങ്കീ… ” മൊത്തത്തില്‍ താഴെ പോയിരുന്ന ഗാനമേള അങ്ങട്ട് പൊന്തി ,ആള്‍ക്കാര് കൂടി കയ്യടിയായി. പാട്ടിൻ്റെ ആ ഇരു “മുടി “യും കൊണ്ടാണ് അവൻ ജീവിതത്തില്‍ നടക്കാൻ തുടങ്ങിയത്, കാല്‍ച്ചുവട്ടിലെ കനലാണ് അവൻ്റെ കുരല്. ഏറ്റു തഴമ്ബിച്ച അവഗണനകളാണ് അവൻ്റെ ഇന്ധനം. അടിത്തട്ടില്‍ നിന്ന് ആർജ്ജിച്ച മനുഷ്യത്വമാണ് അവൻ്റെ ബലം. മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും.

ഒപ്പം

shortlink

Post Your Comments


Back to top button