തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന പേരിൽ നടൻ അല്ലു അർജുനെതിരെ കേസ്. ലോക്സഭാ തെരഞ്ഞെടുപ്പ് ചട്ടം മറികടന്നുകൊണ്ട് ആള്‍ക്കൂട്ടം സൃഷ്ടിച്ചതിനാണ് അല്ലു അര്‍ജുനും വൈഎസ്‌ആർ കോണ്‍ഗ്രസ് എം.എല്‍.എ രവി ചന്ദ്ര കിഷോറിനുമെതിരെ കേസെടുത്തത്.
read also: ‘പുണ്യാളനെ സ്തുതിക്കുന്ന’ യുവാക്കളുടെ ആഘോഷം: കുടുംബ സ്ത്രീയും കുഞ്ഞാടും വീഡിയോ ഗാനമെത്തി
തിങ്കളാഴ്ച സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കാനിരിക്കെ താരം ആന്ധ്ര പ്രദേശിലെ നന്ദ്യാലയിലെ രവി ചന്ദ്രയുടെ വസതിയില്‍ എത്തിയത്. താരത്തെ കാണാനായി ആയിരങ്ങളാണ് വീടിനു ചുറ്റും തടിച്ചുകൂടിയത്. അനുവാദമില്ലാതെ രവിചന്ദ്ര അല്ലു അർജുനെ ക്ഷണിക്കുകയും ഇത് വലിയ ആള്‍ക്കൂട്ടത്തിനു കാരണമാവുകയും ചെയ്തതോടെയാണ് കേസെടുത്തത്.
തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് ഇരുവർക്കുമെതിരെ നന്ദ്യാല്‍ പൊലീസ് ആണ് കേസെടുത്തത്. സ്പെഷ്യല്‍ ഡെപ്യൂട്ടി തഹസില്‍ദാറുടെ പരാതിയിലാണ് നടപടി.
Leave a Comment