
മലയാളത്തിന്റെ ഹിറ്റ് സംവിധായകനാണ് ജോഷി. എന്നാൽ 2015ല്‍ പുറത്തിറങ്ങിയ ‘ലൈല ഓ ലൈല’യ്ക്ക് ശേഷം നാല് വര്‍ഷത്തോളം ജോഷി സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തിരുന്നു. പിന്നീട് 2019ല്‍ ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവാണ് ജോഷി നടത്തിയത്. ആ ഘട്ടത്തിൽ തനിക്ക് നഷ്ടമായ സിനിമയെ കുറിച്ച് ജോഷി തുറന്നു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
read also: മായമ്മ ഉടൻ പ്രദർശനത്തിന്: പോസ്റ്റർ, സോംഗ്സ്, ട്രെയിലർ റിലീസായി
‘ല ഓ ലൈല എന്ന മോഹന്‍ലാല്‍ ചിത്രം കഴിഞ്ഞ് എനിക്കൊരു ഇടവേളയുണ്ടായി. ആ സമയത്ത് കോട്ടയത്ത് നിന്ന് അഞ്ച് നിര്‍മാതാക്കള്‍ ചേര്‍ന്ന ഒരു കൂട്ടായ്മ ഒരു പ്രോജക്റ്റുമായി വന്നു. എനിക്ക് കഥ ഇഷ്ടമായി. പ്രോജക്റ്റാവും എന്നു കരുതിയപ്പോഴാണ് നിര്‍മ്മാതാക്കള്‍ അതില്‍ നിന്നു പിന്മാറിയത്. അതിന് കാരണമായി അവര്‍ പറഞ്ഞത്രെ, ‘ജോഷിക്ക് വയസായില്ലേ? പഴയതു പോലെ ഇനി അങ്ങേരെക്കൊണ്ടു പറ്റുമോ?’ അങ്ങനെ അതു നടന്നില്ല. അതിന് ശേഷം ഞാന്‍ ചെയ്ത സിനിമയാണ് പൊറിഞ്ചു മറിയം ജോസ്’- എന്നാണ് ജോഷി വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചത്.
Post Your Comments