GeneralLatest NewsNEWSTV Shows

ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടുക എന്നത് ലോകത്തിലെ ഏറ്റവും വലിയ ഗിഫ്റ്റാണ്: വേദനപങ്കുവച്ച് നടി സബീറ്റ

എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡയാലിസിസ് കഴിഞ്ഞതിന് ശേഷം എന്റെ മാലാഖ കുഞ്ഞിനൊപ്പം

‘ചക്കപ്പഴം’ എന്ന പരമ്പരയിൽ ലളിതാമ്മയായി എത്തി പ്രേക്ഷക പ്രീതി നേടിയ താരമാണ് സബീറ്റ ജോര്‍ജ്. സീരിയലില്‍ നിന്നും പിന്മാറിയെങ്കിലും സബീറ്റ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ ആരാധകർ ഏറ്റെടുക്കാറുണ്ട്. അകാലത്തില്‍ പൊലിഞ്ഞുപോയ മകന്‍ മാക്‌സിന്റെ ഓര്‍മകള്‍ നടി പലപ്പോഴും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, മാക്‌സിന്റെ ചിത്രത്തിനൊപ്പം താരം കുറിച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. ‘എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡയാലിസിസ് കഴിഞ്ഞതിന് ശേഷം എന്റെ മാലാഖ കുഞ്ഞിനൊപ്പമുള്ള ഫോട്ടോ. ഓരോ ദിവസവും നിന്നെ ഞാന്‍ വല്ലാതെ മിസ്സ് ചെയ്യുന്നു കുഞ്ഞേ. ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടുക എന്നത് ലോകത്തിലെ ഏറ്റവും വലിയ ഗിഫ്റ്റാണ് എന്ന് എപ്പോഴും ഓര്‍ക്കാറുണ്ട്’ – സബീറ്റ പറയുന്നു.

read also: ഞാന്‍ മുത്തുച്ചിപ്പി വായിച്ചിട്ടില്ല, വിനായകന്‍ സാര്‍ ക്ഷമിക്കണം..: നടന് മറുപടിയുമായി ഉണ്ണി ആര്‍

സി-സെക്ഷനില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് പറ്റിയ കൈപ്പിഴകാരണം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്ന കുഞ്ഞിനെ സെറിബ്രല്‍ പാള്‍സി എന്ന രോഗാവസ്ഥയോടെയാണ് മകനെ തിരിച്ചു കിട്ടിയതെന്ന് സബീറ്റ പറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button