‘ലീല’ സിനിമയെ വിമര്‍ശിച്ച നടന് വിനായകന് മറുപടിയുമായി തിരക്കഥാകൃത്ത് ഉണ്ണി ആര്. 2016ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ബിജു മേനോൻ ചിത്രമാണ് ലീല. ഉണ്ണിയുടെ തന്നെ ചെറുകഥയാണ് സിനിമയാക്കി മാറ്റിയത്. ലീല മുത്തുച്ചിപ്പി ലൈനിലുള്ള കഥയാണ്. എഴുത്തുകാരന്റെയും സംവിധായകന്റെയും മാനസികാവസ്ഥ പരിശോധിക്കണം എന്നായിരുന്നു ചിത്രത്തെ കുറിച്ച് വിനായകന് പറഞ്ഞത്.
ഇതിനോട് ‘വിനായകന് സാര്‍ എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞു കൊണ്ടാണ് ഉണ്ണി ആര് പ്രതികരിച്ചത്. ഉണ്ണി ആറിന്റെ വാക്കുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിനായകന് ഇപ്പോള്‍. ”വിനായകന് ‘സാറി’നോട് വേണ്ട” എന്ന പറഞ്ഞു കൊണ്ടാണ് വിനായകന്റെ പ്രതികരണം.
”ഉണ്ണി ആര് സാറേ, ഉണ്ണി ആര് സാറിന്റെ അമ്മുമ്മയോടും, ഉണ്ണി ആര് സാറിന്റെ അമ്മയോടും, ഉണ്ണി ആര് സാറിന്റെ ഭാര്യയോടും, ഉണ്ണി ആര് സാര്‍ ക്ഷമ ചോദിക്കു. വിനായകന് ‘സാറി’നോട് വേണ്ട. മനസിലായോ സാറേ…” എന്നാണ് വിനായകന് തിരക്കഥാകൃത്തിനുള്ള മറുപടിയായി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
read also: മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍: ‘മറികൊത്തല്‍’ വഴിപാടും നടത്തി
”ഞാന്‍ മുത്തുച്ചിപ്പി വായിച്ചിട്ടില്ല. വിനായകന് നല്ല ആളാണ്. അദ്ദേഹത്തിന്റെ ഭാഷയുടെ സഭ്യതയും പെരുമാറ്റത്തിന്റെ സഭ്യതയും വച്ച് നോക്കുമ്പോള്‍ അദ്ദേഹത്തെ പോലെ സഭ്യത ഇല്ലാത്ത ഒരാള്‍ ആണല്ലോ ഞാന്‍, അപ്പോ എന്റടുത്ത് നിന്നും വരുന്ന ഒരു വീഴ്ചയായി കണ്ട് വിനായകന് സാര്‍ ഇത് പൊറുക്കണം എന്ന് മാത്രമേ പറയാനുള്ളു. ആളുകളോടുള്ള പെരുമാറ്റത്തിലെ അദ്ദേഹത്തിന്റെ വിനയം, അത്രയും നന്നായി ജീവിക്കുന്ന ഒരാള്‍ക്ക് ലീലയുടെ തീമിനെ ക്രിട്ടിസൈസ് ചെയ്യാനുള്ള അവകാശമുണ്ട്. ഞാന്‍ അതൊന്നും അല്ലാത്തൊരു വൃത്തികെട്ടവനായതു കൊണ്ട് അങ്ങനെയൊക്കെ ചിന്തിച്ച് പോകും. വിനായകന് എന്നോട് ക്ഷമിക്കണം”- ഉണ്ണി ആർ ട്രൂകോപ്പിതിങ്ക് യൂട്യൂബ് ചാനലിനോട് പ്രതിരിച്ചത്.
Post Your Comments