GeneralLatest News

പ്രശസ്ത സംവിധായകനും നിശ്ചലഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു

മുംബൈ: സംവിധായകന്‍, നിശ്ചലഛായാഗ്രാഹകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം.ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെയും ചന്ദ്രമണിയുടയും മകനായി 1959ല്‍ ജനിച്ചു.

തിരുവനന്തപുരം ലയോള കോളേജ്, എം ജി കോളേജ്, മാര്‍ ഇവാനിയേസ് കോളേജ് എന്നിവിടങ്ങളില്‍ നിന്നും പഠനം. 1976ല്‍ ബിരുദ പഠനത്തിനശേഷം പരസ്യങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്യാന്‍ തുടങ്ങി. ആ സമയത്താണ് സഹോദരനുമായി ചേര്‍ന്ന് ഒരു പരസ്യ കമ്പനിക്ക് രൂപം നല്‍കുന്നത്. അച്ഛന്‍ ശിവന്‍ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററികളില്‍ ക്യാമറ കൈകാര്യം ചെയ്തിരുന്നത് സന്തോഷും സംവിധാനത്തില്‍ സഹായിച്ചിരുന്നത് സംഗീതുമായിരുന്നു.

ഇതിനിടയില്‍ പൂനെയില്‍ ഫിലിം അപ്രീസിയേഷന്‍ കോഴ്‌സ് ചെയ്തിരുന്നു. അതേ സമയത്തുതന്നെ യൂണിസെഫിനായും ഫിലിം ഡിവിഷനായും ഒട്ടേറെ ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിരുന്നു. പൂനെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും പഠനം കഴിഞ്ഞിറങ്ങിയ സഹോദരന്‍ സന്തോഷ് ശിവന്‍ ആ സമയത്ത് തിരക്കുള്ള ഛായാഗ്രാഹകനായി മാറിയിരുന്നു. സഹോദരന്റെ നിരന്തരമായ പ്രേരണയെത്തുടര്‍ന്നാണ് സംഗീത് ചലച്ചിത്രരംഗത്തേക്ക് കടന്നവരുന്നത്.

അങ്ങനെ 1990ല്‍ രഘുവരനയെും സുകുമാരനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സാഗ ഫിലിംസിനുവേണ്ടി വ്യൂഹം എന്ന ചിത്രം സംവിധാനം ചെയ്തു. അവതരണത്തിലെ പുതുമ ഉള്ളതിനാല്‍ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. യോദ്ധയിലൂടെ എ.ആര്‍ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീതം ശിവനാണ്. അദ്ധേഹത്തിന്റെ എല്ലാ മലയാള ചിത്രങ്ങള്‍ക്കു ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവനായിരുന്നു.

പിന്നീട് മോഹന്‍ലാലിനെ നായകനാക്കി യോദ്ധ എന്ന ചിത്രം സംവിധാനം ചെയ്തു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി യോദ്ധ മാറി. പിന്നീട് ഡാഡി, ഗാന്ധര്‍വ്വം, നിര്‍ണ്ണയം തുടങ്ങിയ ആറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മലയാളത്തിനുപുറമെ ഹിന്ദി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. സണ്ണി ഡിയോളിനെ നായികയാക്കി സോര്‍ എന്ന ചിത്രമാണ് ഹിന്ദിയില്‍ ആദ്യമായി സംവിധാനം ചെയ്തത്.

തുടര്‍ന്ന് എട്ടോളം ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. കൂടാതെ ഹിന്ദി സംഗീത സംവിധായകനായ ആഗോഷിനും തന്റെ കരിയറിലെ വലിയ ബ്രേക്ക് നല്‍കിയതും സംഗീത് ശിവനാണ്‌. രോമാഞ്ചം എന്ന മലയാള ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുളള ചർച്ചകളിൽ ആയിരുന്നു അദ്ദേഹം.

 

shortlink

Related Articles

Post Your Comments


Back to top button