GeneralLatest NewsMollywoodNEWSWOODs

മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍: ‘മറികൊത്തല്‍’ വഴിപാടും നടത്തി

1980 വരെ കോഴിയറവ് പതിവായിരുന്നു ഈ ക്ഷേത്രത്തില്‍.

കണ്ണൂര്‍ ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടന്‍ മോഹന്‍ലാല്‍. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് താരം ക്ഷേത്രത്തിലെത്തിയത്. മാമാനിക്കുന്ന് ക്ഷേത്രത്തിലെ പ്രശസ്തമായ ‘മറികൊത്തല്‍’ എന്ന വഴിപാട് കഴിച്ച ശേഷമാണ് ക്ഷേത്രത്തില്‍ നിന്നും മോഹന്‍ലാല്‍ മടങ്ങിയത്. ജീവിതത്തിലെ തടസ്സങ്ങള്‍ നീക്കാന്‍ ചെയ്യുന്ന ചടങ്ങാണ് മാറികൊത്തല്‍. ഉരിച്ച തേങ്ങ കൊത്തുന്നതാണ് ചടങ്ങ്.

READ ALSO:  പ്രശസ്ത സംവിധായകനും നിശ്ചലഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു

ഉഗ്ര രൂപത്തില്‍ ദേവി കുടിയിരിക്കുന്ന ക്ഷേത്രം എന്നാണ് മാമാനിക്കുന്നിന്‍റെ ഐതിഹ്യം. 1980 വരെ കോഴിയറവ് പതിവായിരുന്നു ഈ ക്ഷേത്രത്തില്‍.

എല്‍ 360 എന്ന പേരിടാത്ത ചിത്രത്തിലാണ് മോഹന്‍ലാല്‍ അഭിനയിച്ചുവരുന്നത്. തരുണ്‍ മൂര്‍ത്തീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭനയാണ് നായിക. ചിത്രം രജപുത്ര രഞ്ജിത്താണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്‍റെ പൂജ അടുത്തിടെ കഴിഞ്ഞിരുന്നു. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button