ആരാധകർ ഏറെയുള്ള ജനപ്രിയ റിയാലിറ്റി ഷിയാണ് ബിഗ് ബോസ്. മലയാളം ഷോ സീസൺ6 ലെ ശക്തയായ മത്സരാർഥികളിൽ ഒരാളായ ജാസ്മിനെക്കുറിച്ച് നടി മനീഷ പങ്കുവച്ച വാക്കുകൾ ശ്രദ്ധ നേടുന്നു.
‘ജാസ്മിൻ കുളിക്കാത്തതാണോ കേരളത്തിലെ പ്രശ്നം. ജാസ്മിൻ കുളിച്ചാലും ഇല്ലെങ്കിലും നിനക്കെന്താടോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്’ എന്നാണു കൌമുദി മൂവിസിനു നൽകിയ അഭിമുഖത്തിൽ മനീഷ് പറഞ്ഞത്.
read also: സംവിധായകൻ ഹരികുമാറിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്: വീട്ടിലും വൈലോപ്പിള്ളി സംസ്കൃതി ഭവനിലും പൊതുദർശനം
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘ജാസ്മിൻ കുളിക്കാത്തതാണോ കേരളത്തിലെ പ്രശ്നം. ജാസ്മിൻ കുളിച്ചാലുംഇല്ലെങ്കിലും നിനക്കെന്താടോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അപ്പോൾ പറയും ജനലക്ഷങ്ങളുള്ള ഷോയിൽ മിനിമം വൃത്തി അത്യാവശ്യമാണെന്ന്. ഒരു എപ്പിസോഡിൽ ജാസ്മിൻ കാലിന്റെ നഖം കടിക്കുന്ന വീഡിയോ കണ്ടു. ചായയിൽ തുമ്മുന്നതും. ഒരു ദിവസം കുളിച്ചില്ലെന്ന് വെച്ച് ഒരു മനുഷ്യൻ തീരെ വൃത്തി കേടാകുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാൻ. ഞാനും സുഖമില്ലാത്തപ്പോൾ ഒന്നോ രണ്ടോ ദിവസം കുളിക്കാതിരിക്കും. അത് മാത്രമല്ല, അലർജിയുണ്ടെന്ന് ആ കുട്ടി പറഞ്ഞിട്ടുണ്ട്.
കുളിക്കുക എന്ന് പറഞ്ഞാൽ തല നനച്ച് കുളിക്കുകയാണ്. അല്ലാത്തത് മേൽ കഴുകലാണ്. ആ കുട്ടി കുളിക്കാറില്ല എന്നേ പറഞ്ഞിട്ടുള്ളൂ. മേൽ കഴുകുന്നുണ്ടായിരിക്കും. അതേസമയം വൃത്തിയുടെ കാര്യത്തിൽ ജാസ്മിൻ ചിലത് പഠിക്കേണ്ടതുണ്ട്. ചെരുപ്പിടാതെ ബാത്ത് റൂമിൽ പോകുന്നു. എന്നിട്ടാണ് കാലിന്റെ നഖം കടിക്കുന്നത്. ജാസ്മിനെ തനിക്ക് ഇഷ്ടമല്ല. പെരുമാറുന്ന രീതി, സംസാര ഭാഷയുടെ രീതി, ആക്ഷന്റെ രീതി ഇതൊന്നും ശരിയല്ല.’- മനീഷ പറഞ്ഞു.
Post Your Comments