BollywoodGeneralLatest NewsNEWSWOODs

പർദ്ദയും ഹിജാബും ധരിച്ച് സായി പല്ലവി!! സീതയാക്കരുതെന്ന് വിമർശനം

താരം മുസ്ലീം ആണെന്ന പ്രചാരണം

‘ദംഗൽ’ സിനിമയുടെ സംവിധായകൻ നിതീഷ് തിവാരി ഒരുക്കുന്ന ‘രാമായണ’ ചിത്രത്തിൽ സീതയായി വേഷമിടുന്നത് തെന്നിന്ത്യൻ താരസുന്ദരി സായി പല്ലവിയാണ്. രൺബിർ കപൂർ രാമനായി എത്തുന്നു. ഇപ്പോഴിതാ സായ് പല്ലവി മുസ്ലീം ആണെന്ന തരത്തിലുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. മുൻപൊരിക്കൽ തന്റെ ഒരു ചിത്രം തിയേറ്ററിൽ കാണുന്നതിനായി പർദ്ദയും ഹിജാബും ധരിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട സായി പല്ലവിയുടെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചാണ് താരം മുസ്ലീം ആണെന്ന പ്രചാരണം ചിലർ നടത്തുന്നത്.

read also: സംവിധായകൻ ഹരികുമാറിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്: വീട്ടിലും വൈലോപ്പിള്ളി സംസ്കൃതി ഭവനിലും പൊതുദർശനം

700 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന രാമായണ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. പലപ്പോഴും ഈ ചിത്രം വിവാദത്തിലായിട്ടുണ്ട്. രൺബിർ കപൂർ ബീഫ് കഴിക്കുന്നത് കൊണ്ട് തന്നെ താരത്തിനെ രാമനായി കാസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്ന തരത്തിലുള്ള പ്രചാരണവും മുൻപ് നടന്നിരുന്നു. എന്നിരുന്നാലും ഇത്തരം വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ താരങ്ങളോ ചിത്രത്തിന്റെ അണിയറപ്രവർത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button