GeneralLatest NewsMollywoodNEWSWOODs

അയൽവക്കത്തെ വഴക്കാളി, കുശുമ്പുപിടിച്ച സഹോദരി: മലയാളത്തിന്റെ പ്രിയ നടി കനകലത വിടവാങ്ങി

മലയാളത്തിൽ ഇതുവരെ ഏകദേശം 360 സിനിമകളിലും തമിഴിൽ 30 സിനിമയിലും അഭിനയിച്ചിട്ടുണ്ട്

എൺപതുകൾ മുതൽ മലയാള സിനിമയിൽ സാന്നിധ്യം അറിയിച്ച കനകലത വിടവാങ്ങി. സഹ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയായി മാറിയ കനകലത മറവി രോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച് ചികിത്സയിലായിരുന്നു.

മലയാളത്തിൽ ഇതുവരെ ഏകദേശം 360 സിനിമകളിലും തമിഴിൽ 30 സിനിമയിലും അഭിനയിച്ചിട്ടുണ്ട്. പൂക്കാലം എന്ന സിനിമയാണ് കനകലതയുടെ മലയാളത്തിലെ അവസാന സിനിമ. ചില്ല്, കരിയിലക്കാറ്റ് പോലെ, രാജാവിൻ്റെ മകൻ, ജാഗ്രത, കിരീടം, വർണ്ണപകിട്ട്, എൻ്റെ സൂര്യപുത്രിയ്ക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം എന്നിവയാണ് കനകലതയുടെ മറ്റ് പ്രധാന സിനിമകൾ.

read also: ഗു- ക്ലീൻ യു.എ.സർട്ടിഫിക്കറ്റ്, മെയ് 17നു തിയറ്ററുകളിലേക്ക്

അയൽവക്കത്തെ വഴക്കാളി കുടുംബിനി , കുശുമ്പുപിടിച്ച സഹോദരി, കർഷകത്തൊഴിലാളി, അടുക്കളക്കാരി, നാത്തൂൻ , അമ്മായിയമ്മ വേഷങ്ങളിലൂടെയാണ് കനകലത ശ്രദ്ധേയയായത്. തച്ചോളി വർഗീസ് ചേകവർ, വർണ്ണപ്പകിട്ട് ഉൾപ്പെടെയുള്ള സിനിമകളിൽ മോഹൻലാലിന്റെ സഹോദരിയായപ്പോൾ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിൽ മുതലാളിയുടെ ലൈംഗിക താൽപര്യങ്ങൾക്ക് വഴങ്ങി കൊടുക്കുന്ന മറ്റ് സ്ത്രീകളെ ആ വഴിയിലേക്ക് നടക്കാൻ പ്രേരിപ്പിക്കുന്ന വഴിപിഴച്ച സ്ത്രീ കഥാപാത്രത്തെ കനകലത അനശ്വരമാക്കി. അതുപോലെതന്നെ ശ്രദ്ധേയമായ മറ്റൊരു വേഷം ആയിരുന്നു എഫ്ഐആറിലേത്. നരേന്ദ്ര ഷെട്ടിയുടെ വലം കൈ ആയ ചക്രപാണിയുടെ ഭാര്യയായും കനകലത മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. കമ്പോള സിനിമയുടെ ആവർത്തന സ്വഭാവമുള്ള കഥാപാത്രങ്ങൾ ആയിരുന്നു കനകലതയെ തേടിയെത്തിയിരുന്നത്. എങ്കിൽ തന്നെയും ഒരു മടുപ്പുമില്ലാതെ എന്തെങ്കിലുമൊക്കെ വ്യത്യസ്തതകൾ കൊണ്ടുവന്നു ആ കഥാപാത്രത്തെ മികവുറ്റതാക്കി തീർക്കുവാൻ കനകലത ശ്രമിച്ചിരുന്നു എന്നത് വാസ്തവമാണ്.

shortlink

Post Your Comments


Back to top button